ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം, ഷമ്മി തിലകൻ

സിനിമയ്ക്ക് പുറത്ത് താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പതിവാണ്. പലപ്പോഴും സിനിമയ്ക്ക് പുറത്തുള്ള താരങ്ങളുടെ വഴക്കുകൾ പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലുമായും മറ്റു ചില നടന്മാരുമായിട്ട് തിലകന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ…

സിനിമയ്ക്ക് പുറത്ത് താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പതിവാണ്. പലപ്പോഴും സിനിമയ്ക്ക് പുറത്തുള്ള താരങ്ങളുടെ വഴക്കുകൾ പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലുമായും മറ്റു ചില നടന്മാരുമായിട്ട് തിലകന് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ കാരണം തിലകൻ കുറച്ച് നാളുകൾ മോഹൻലാലിന്റെ സിനിമയിൽ അഭിനയിക്കാതിരുന്നു. ഇത് പോലെ തന്നെ പല നടന്മാരും തമ്മിൽ പരസ്പ്പരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന മമ്മൂട്ടിയും മുരളിയും തമ്മിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മുരളിക്ക് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം എന്തായിരുന്നു എന്നും മമ്മൂട്ടിയ്ക്ക് ആറിയില്ലായിരുന്നു.

അതിന്റെ കാരണം പറയാതെ ആണ് മുരളി മരണപ്പെടുന്നത് എന്നും തന്റെ ജീവിതത്തിൽ എന്നും അതൊരു വലിയ വേദന ആയിരിക്കുമെന്നുമാണ് ഇതിനെ കുറിച്ച് മമ്മൂട്ടി ഒരിക്കൽ തുറന്നു പറയുന്നത്. അതെ സമയം ഇത്തരത്തിൽ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ വഴക്ക് ആണ് നടൻ മോഹൻലാലും ഷമ്മി തിലകനും തമ്മിൽ. ‘അമ്മ സംഘടനയിൽ ഉണ്ടായ വിഷയത്തെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവരുടെ ഇടയിലെ പ്രശ്നം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും മാധ്യമങ്ങൾ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഷമ്മി തിലകന്റെ ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് ഷമ്മി തിലകൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ആ പോസ്റ്റിന് ഒരാൾ കമെന്റ് ചെയ്തത് മോഹൻലാലുമായി ഇനി എന്നാണ് ചേട്ടാ ഒരു സിനിമ ചെയ്യുക എന്നായിരുന്നു ആരാധകന്റെ കമെന്റ് . എന്നാൽ ഈ കമെന്റിന് ഷമ്മി തിലകൻ നൽകിയ മറുപടി ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം എന്നാണ്. ഇതോടെ ഇനി ഒരിക്കലും ഷമ്മിൽ തിലകൻ മോഹൻലാലുമായി സിനിമ ചെയ്യില്ല എന്നതിന്റെ സൂചനയാണോ കമെന്റിൽ കൂടി തന്നിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇനി ഒരിക്കലും താൻ മോഹൻലാൽ സിനിമകൾ അഭിനയിക്കില്ല എന്ന ഷമ്മിൽ തിലകന്റെ ഈ കമെന്റ് വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.