കാത്തിരിപ്പിനൊടുവില്‍ നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ആരെന്നോ…?

സോഷ്യല്‍ മീഡിയ ശക്തമായതോടെ നടീ നടന്മാരൊക്കെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ആരാധകര്‍ക്ക്. വിവാഹം കഴിക്കുന്നില്ലേ എന്നുള്ള സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ചോദിക്കുന്നതു പോലെയാണ് പലരും വെട്ടിത്തുറന്ന് ചോദിക്കുന്നത്. കെട്ടുപ്രായം എന്നൊന്നില്ല എന്നൊക്കെ പറഞ്ഞാലും ഒരു…

സോഷ്യല്‍ മീഡിയ ശക്തമായതോടെ നടീ നടന്മാരൊക്കെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ആരാധകര്‍ക്ക്. വിവാഹം കഴിക്കുന്നില്ലേ എന്നുള്ള സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ചോദിക്കുന്നതു പോലെയാണ് പലരും വെട്ടിത്തുറന്ന് ചോദിക്കുന്നത്.

കെട്ടുപ്രായം എന്നൊന്നില്ല എന്നൊക്കെ പറഞ്ഞാലും ഒരു 25 വയസ്സ് കഴിയുമ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ ഈ ചോദ്യം നേരിട്ട് തുടങ്ങുകയായി. എന്തായാലും ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിക്കുകയാണ് നടി ഷംന കാസിം. വീട്ടുകാരുടെ അനുഗ്രഹത്തോടെ തന്റെ ആളെ കണ്ടെത്തിയിരിക്കുന്നുവെന്ന് ഷംന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

അങ്ങനെ, കാത്തിരിപ്പിനും നിരവധി ചോദ്യങ്ങള്‍ക്കും ഇടയില്‍ നടി ഷംന കാസിം വിവാഹിതയാകുന്നു. വരനായ ഷാനിദ് ആസിഫ് അലിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷംന ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്.

തന്റെ വിഷേശങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കാന്‍ താത്പര്യപ്പെടുന്ന ആളാണ് ഷംന. താരത്തിന്റെ വിവാഹ അറിയിപ്പിന് നിരവധി സഹപ്രവര്‍കരും ആരാധകരും ഇതിനോടകം ആശംസകള്‍ അറിയിച്ചു കഴിഞ്ഞു.

സിനിമകള്‍ക്ക് പുറമെ അവാര്‍ഡ് ഷോകളിലെ പ്രകടനങ്ങളിലൂടെയും സുപരിചിതയാണ് ഷംന. റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും താരം എത്തിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും ഷംന കാസിം അഭിനയിച്ചിട്ടുമുണ്ട്.

റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ച് സ്‌നേഹം പ്രകടിപ്പിച്ച വിഷയത്തില്‍ നടി ഷംന ഇടക്കാലത്ത് വിവാദമായിരുന്നു. തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു നടി ഷംന കാസിമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയത്.

എന്നാല്‍, ‘നമ്മളെപ്പറ്റി ആരെങ്കിലും വിധിയെഴുതുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്’ എന്ന അടിക്കുറിപ്പ് നല്‍കിക്കൊണ്ട് സ്വന്തം അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന ഈ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.