സ്വന്തം ഉമ്മച്ചിയെ തന്നെ മാനേജര്‍ ആക്കിയോ? ഷെയ്‌നിന് എതിരെ വിമര്‍ശനം..!!

അബിയെ പോലെ തന്നെ ഷെയ്‌നിനേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. ഒരു വിവാദ നായകനാക്കി ഷെയ്‌നിനെ പലരും മുദ്ര കുത്താന്‍ ശ്രമിച്ചെങ്കിലും എല്ലാതരം വിമര്‍ശനങ്ങളോടും വളര പക്വപരമായ സമീപമനമായിരുന്നു ഷെയ്‌നിന്റേത്. തനിക്കെതിരെ വന്ന ഒളിയമ്പുകള്‍ക്കെല്ലാം…

അബിയെ പോലെ തന്നെ ഷെയ്‌നിനേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. ഒരു വിവാദ നായകനാക്കി ഷെയ്‌നിനെ പലരും മുദ്ര കുത്താന്‍ ശ്രമിച്ചെങ്കിലും എല്ലാതരം വിമര്‍ശനങ്ങളോടും വളര പക്വപരമായ സമീപമനമായിരുന്നു ഷെയ്‌നിന്റേത്. തനിക്കെതിരെ വന്ന ഒളിയമ്പുകള്‍ക്കെല്ലാം മികച്ച അഭിനയം കാഴ്ച്ചവെച്ചാണ് ഷെയ്ന്‍ മറുപടി നല്‍കിയത്. ഇപ്പോഴിതാ സ്വന്തം ഉമ്മയെ തന്നെ മാനേജറാക്കി കൊണ്ടു നടക്കുന്നു എന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍.

താരത്തിന്റെ വാക്കുകളിലേക്ക്…”എനിക്ക് മാനേജര്‍ ഒന്നുമില്ല. ഉമ്മച്ചിയെ കൊണ്ട് നടക്കുന്നത് മാനേജറായിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും പറയാന്‍ എനിക്ക് ഏറ്റവും കംഫര്‍ട്ട് ഉമ്മച്ചിയാണ്. ഉമ്മിച്ചി കൂടെയുള്ളപ്പോള്‍ ധൈര്യമാണ്. അതുകൊണ്ടാണ് എല്ലായിടത്ത് പോകുമ്പോഴും ഉമ്മച്ചിയെ കൊണ്ടു പോകുന്നത്.

പിന്നെ എന്നെ അടുത്തറിയാവുന്നതും ഉമ്മച്ചിക്കാണ്. ഉമ്മച്ചി കൂടെയുള്ളപ്പോള്‍ സമാധാനമാണ്” എന്നാണ് ഷെയ്ന്‍ പറയുന്നത്. അതേസമയം, വെയില്‍, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയ്നിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. പലരും ഈ നടനെ പലതിന്റെ പേരിലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും തന്റെ കഴിവുകള്‍ കൊണ്ട് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുകയാണ് ഷെയ്ന്‍ നിഗം.