എന്റെ ആ കാരക്ടർ അച്ഛന് ഒട്ടും തന്നെ ഇഷ്ടപെട്ടില്ല, അത് കണ്ടിട്ട് എന്നോട് തിരക്കഥ മാറ്റിക്കാൻ പറഞ്ഞു

പ്രേക്ഷരുടെ ഇഷ്ടപാരമ്ബരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്. പരമ്പരയിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ്, ബിഗ്‌സ്‌ക്രീനിലെ നിരവധി താരങ്ങൾ പാരമ്പയിൽ ഉണ്ട്. തന്മാത്രയിലൂടെ മലയാളികളുടെ…

പ്രേക്ഷരുടെ ഇഷ്ടപാരമ്ബരകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്. പരമ്പരയിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ്, ബിഗ്‌സ്‌ക്രീനിലെ നിരവധി താരങ്ങൾ പാരമ്പയിൽ ഉണ്ട്. തന്മാത്രയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ മീര വസുദേവ് കുടുംബവിളക്കിലെ സുമിത്രയായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങളുമായി മുന്നേറുകയാണ് സീരിയല്‍. സുമിത്രയെ  പോലെ തന്നെ പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രമാണ് വേദിക.

പരമ്പരയിലെ വില്ലത്തി ആയിട്ടാണ് വേദിക എത്തിയിരിക്കുന്നത്, ആദ്യം വേദിക ആയിട്ടെത്തിയ താരം പിന്മാറിയതിനു പിന്നാലെയാണ് ശരണ്യ ആനന്ദ് പരമ്പരയിലേക്ക് എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യ വിവാഹിതയായായത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരം പരമ്പരയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

താരം പറയുന്നത് ഇങ്ങനെ, അച്ഛന്റെ മോളാണ് അതെന്ന് അറിയാമെങ്കിലും വിമര്‍ശിക്കാറുണ്ട്. നീ ചെയ്യുന്നത് ശരിയല്ല, ഈ സ്വഭാവം മാറ്റൂയെന്നൊക്കെയാണ് പറയാറുള്ളത്. കുറച്ച്‌കൂടി പാവമായ വേദികയെ കാണിക്കണം, തിരക്കഥ മാറ്റിയെഴുതാന്‍ പറയൂയെന്നും ഇടയ്ക്ക് പറയാറുണ്ട്. അങ്ങനെ മാറ്റിയെഴുതിയാല്‍ ശരിയാവില്ലെന്ന് പറഞ്ഞാണ് അച്ഛനെ സമാധാനിപ്പിക്കാറുള്ളത്. വേദികയുെട കാഴ്ചപ്പാടില്‍ ചിന്തിക്കുമ്ബോള്‍ അവള്‍ ശരിയാണെന്ന് പറയുന്നവരുമുണ്ട്. പുതിയ തലമുറയിലെ കുട്ടികളില്‍ നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അവരും സീരിയല്‍ കാണുന്നുണ്ടെന്ന് അറിയുന്നത് അത്ഭുതമായാണ് തോന്നുന്നത്.