അയ്യപ്പനും കോശിയിലും രഞ്ജിത്തിന്റെ വേഷം അഭിനയിക്കേണ്ടിയിരുന്നത് ഞാനാണ് സിദ്ധിഖ് !!

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ധിഖ്, താരം ഒട്ടനവധി കഥാപാത്രങ്ങളാണ് മലയാള സിനിമക്കായി സമ്മാനിച്ചിട്ടുള്ളത്. സഹനടനായും നടനായും തിളങ്ങിയ താരം ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ താരം ഒരു സ്വാകര്യ…

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ധിഖ്, താരം ഒട്ടനവധി കഥാപാത്രങ്ങളാണ് മലയാള സിനിമക്കായി സമ്മാനിച്ചിട്ടുള്ളത്. സഹനടനായും നടനായും തിളങ്ങിയ താരം ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ താരം ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖം ആണ് ശ്രദ്ധ ആർജിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ പ്രിത്വിരാജിന്റെ അച്ചനയായി രഞ്ജിത്ത് ചെയ്ത വേഷം അഭിനയിക്കേണ്ടിയിരുന്നത് ഞാനായിരുന്നു.

ആ സിനിമ ചെയ്യാനായി ഞാൻ ഫിക്സ് ചെയ്തതാണ്. ആ സമയത്ത് മോഹൻകുമാർ ഫാൻസ്‌ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. എന്നാൽ ഈ സിനിമ ചെയ്യാൻ കുറച്ചു വൈകി. എനിക്ക് ആ സിനിമയും ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. അത്രക്ക് മനോഹരമായാണ് ആ കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചും സച്ചി എന്നോട് പറഞ്ഞിരിക്കുന്നത്. രജിത്ത് ഇപ്പോഴും ആ സിനിമ ചെയ്യാത്തതിൽ വഴക്ക് പറയാറുണ്ട്. എനിക്കും ആ കഥാപാത്രം ചെയ്യാൻ പറ്റാത്തതിൽ വിഷമം ഉണ്ടായിട്ടുണ്ട്.