ആ ഒരു കാര്യത്തിന് മാത്രമാണ് ഞാൻ സുരേഷുമായി അടിയുണ്ടാക്കാറുള്ളത്, സിദ്ധിഖ്

കുറച്ച് വര്ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബിജു മേനോനും എത്തുന്നുണ്ട്. എന്നാൽ നീണ്ട വർഷങ്ങൾക് ശേഷം സുരേഷ്…

കുറച്ച് വര്ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബിജു മേനോനും എത്തുന്നുണ്ട്. എന്നാൽ നീണ്ട വർഷങ്ങൾക് ശേഷം സുരേഷ് ഗോപിക്കൊപ്പം വീണ്ടും സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോൾ സിദ്ധിഖ്. ചിത്രത്തിൽ വക്കീൽ വേഷത്തിൽ ആണ് താരം എത്തുന്നത്. സുരേഷ് ഗോപിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് ഇപ്പോൾ സിദ്ധിഖ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏതാണ്ട് ഒരേ സമയത്ത് സിനിമയിൽ വന്നവർ ആണ് ഞാനും സുരേഷും. വളരെ പെട്ടന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയി. ആരോടും വളരെ പെട്ടന്ന് അടുക്കുന്ന പ്രകൃതമാണ് സുരേഷിന്റേത്.

ഒരുപാട് നാളായി താൻ സുരേഷിനൊപ്പം ഒരു പടം ചെയ്തിട്ടി. ബഡാ ദോസ്തിൽ ആണ് ഞങ്ങൾ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇതിന് മുൻപ് എന്നെ കാണുമ്പോൾ ഓടിച്ചിട്ട്  അടിച്ചോണ്ടിരുന്ന ആൾ ആണ് സുരേഷ്. സുരേഷ് രാജാവിന്റെ മകനിൽ അഭിനയിച്ച് കഴിഞ്ഞതിന്റെ പിന്നാലെയാണ് ഞാനും സിനിയിലേക്ക് വരുന്നത്. ഒരേ സമയത്ത് തന്നെ എത്തിയവർ ആയത് കൊണ്ട് തന്നെ ഞങ്ങൾ വളരെ പെട്ടന്ന് സൗഹൃദത്തിൽ ആയി. ഞങ്ങൾ ഒരുമിച്ച് കുറെ പടങ്ങളും ചെയ്തു. ന്യൂ ഡൽഹിയുടെ സെറ്റിൽ നടന്ന കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ല. അത്ര സ്നേഹവും അടുപ്പവുമുള്ള എന്റെ നല്ല ഒരു സുഹൃത്ത് ആണ് സുരേഷ്. അന്നും ഇന്നും ആ സ്നേഹം അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്.

സുരേഷ് സിനിമയിൽ നിന്ന് വിട്ട് നിൽക്കുമ്പോഴാണ് ഞാൻ അവനോട് വഴക്ക് ഉണ്ടാകുന്നത്. അല്ലാതെ ഞങ്ങൾക്ക് ഇടയിൽ ഇത് വരെ ഒരു പിണക്കങ്ങളും ഉണ്ടായിട്ടില്ല. ഇപ്പോൾ ഗരുഡനിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമായി തോന്നുന്നു. കാരണം നമ്മൾ അവതരിപ്പിച്ചിട്ടില്ലാത്ത പുതിയ കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ് നമുക് സന്തോഷം തോന്നുന്നത്. ചിത്രത്തിൽ ഞാൻ വക്കീൽ വേഷത്തിൽ ആണ് എത്തുന്നത്. വക്കീൽ വേഷം ഞാൻ മുൻപും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിന്റെ അവതരണ രീതി വേറെ ആണ്. ശരിക്കും നമുക്ക് കൊതി തോന്നുന്ന താരത്തിൽ ഉള്ള അവതാരമാണ് ഗരുഡന്റേത് എന്നും ചിത്രം പുറത്തിറങ്ങി കഴിയുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും എന്നുമാണ് സിദ്ധിഖ് പറയുന്നത്.