അച്ഛനെ പോലെ ഹിറ്റുമായി ജഗൻ ഷാജി കൈലാസ്! സിജു വിത്സൺ നായകൻ ആയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു 

മലയാള സിനിയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധയകാൻ ആണ് ഷാജി കൈലാസ്, ഈ സംവിധായകൻ ചെയ്യ്ത സിനിമ എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ ശരിക്കും ആ ചിത്രം ഒരു ത്രില്ലർ ആണെന്ന്…

മലയാള സിനിയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധയകാൻ ആണ് ഷാജി കൈലാസ്, ഈ സംവിധായകൻ ചെയ്യ്ത സിനിമ എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകർ ശരിക്കും ആ ചിത്രം ഒരു ത്രില്ലർ ആണെന്ന് ഉറപ്പാക്കും. ഇപ്പോൾ അച്ഛനെ പോലെ തന്നെ മകൻ ജഗൻ ഷാജി കൈലാസും  ഇപ്പോൾ ഒരു ത്രില്ലർ ചിത്രത്തിന് തുടക്കം കുറിക്കുകയാണ്.

ജഗൻ സംവിധാനം ചെയ്യുന്ന ഈ ഹിറ്റ് ചിത്രത്തിന് പാലക്കാട് ഇപ്പോൾ തുടക്കമിട്ടിരിക്കുകയാണ്, ജഗന്റെ ആദ്യ സിനിമയിലെ നായകൻ ആയി എത്തുന്നത് യുവതാരം സിജു വിത്സൺ ആണ്, ചിത്രത്തിൽ ഒരു പോലീസ് കഥപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു ശക്തമായ കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് രഞ്ജി പണിക്കരും എത്തുന്നു.

ഇൻവെസ്റ്റിഗേറ്റിവ് രീതിയിലുള്ള ഈ ത്രില്ലർ ചിത്രം നിർമിക്കുന്നത് എം പി എം പ്രൊഡക്ഷന്സും, ആന്മരിയ പ്രൊഡക്ഷന്സും ചേർന്ന് ജോമി പുളികൊന്നു ആണ്, ചിത്രത്തിൽ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. തിരക്കഥ എസ്  സൻജീവ്‌.