ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തുമായി രണ്ടാം വിവാഹം, നടി സിന്ധുജേക്കബിന്റെ ജീവിത കഥ ഇങ്ങനെ

മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം നായികയായിരുന്നു നടി സിന്ധു ജേക്കബ്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മാനസി എന്ന പരമ്പരയിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിന്ധു ജേക്കബ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പക്ഷെ, കുറച്ച്…

മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം നായികയായിരുന്നു നടി സിന്ധു ജേക്കബ്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മാനസി എന്ന പരമ്പരയിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ സിന്ധു ജേക്കബ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പക്ഷെ, കുറച്ച് നാളുകളായി നടിയെ കുറിച്ചുള്ള വലിയ വിവരങ്ങള്‍ ആര്‍ക്കും അറിവില്ലായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതകഥയുമായി സിന്ധു ജേക്കബ് വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്.
എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ സിന്ധു പങ്കെടുത്തിരുന്നു. ഈ പരിപാടിയിലൂടെയാണ് സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.

സിന്ധുവിന്റെ വാക്കുകള്‍- എന്റെ ആദ്യ ഭര്‍ത്താവ് മ രി ച്ചു പോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ. കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്നു.വരുമായിരുന്നു കാണുമായിരുന്നു ശരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാന്‍ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം.എന്റെ വീട്ടുകാര്‍ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരും ആയി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതി ആണ്.