അസാമാന്യ കഴിവ് ഉണ്ടായിട്ടും മലയാള സിനിമ പരിഗണിക്കാതെ പോയ നടന്‍!! നരേന്‍

തന്റെ ഉള്ളിലെ നടന്റെ മികവ് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ വിക്രം സിനിമയിലൂടെ കാണിച്ചു തന്ന നടനാണ് നരേന്‍. അടൂര്‍ ഗോപാല കൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയിലൂടെയാണ് നരേന്‍ മലയാള സിനിമാ രംഗത്ത് തന്റെ…

തന്റെ ഉള്ളിലെ നടന്റെ മികവ് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ വിക്രം സിനിമയിലൂടെ കാണിച്ചു തന്ന നടനാണ് നരേന്‍. അടൂര്‍ ഗോപാല കൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയിലൂടെയാണ് നരേന്‍ മലയാള സിനിമാ രംഗത്ത് തന്റെ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമ നരന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അച്ഛുവിന്റെ അമ്മ, ക്ലാസ്്മേറ്റ്‌സ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധ നേടിയ മറ്റ് ചിത്രങ്ങള്‍.

ഇപ്പോഴിതാ ആദ്ദേഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. മലയാള സിനിമ കൂടുതലായി എക്‌സ്‌പ്ലോര്‍ ചെയ്യ്തിട്ടില്ലെന്ന് തോന്നിയ നടനാണ് നരേന്‍.. എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. അഭിനയത്തില്‍ അസാമാന്യ കഴിവുണ്ടായിട്ടും വേണ്ടവിധത്തില്‍ പരിഗണന കിട്ടാത്ത നടനാണ് അദ്ദേഹം എന്നും ഈ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നരേന്‍ അവതരിപ്പിച്ച ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തെ കുറിച്ചും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മുരളി എന്ന കഥാപാത്രം ചെയ്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിലും മുകളില്‍ പോകണ്ടിയിരുന്ന ആളായിരുന്നു നരേന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, തന്നെ ഈ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവും മികച്ചത് തന്നെയായിരുന്നു എന്നും പറയുന്നു.

എന്നാല്‍ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നരേന് വന്ന ഒരു ഇമേജുണ്ട്. അതിനെ ബ്രേക്ക് ചെയ്യുന്നൊരു റോള്‍ പിന്നീട് അയാളെ തേടിയെത്തിയിട്ടില്ലെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ തമിഴ് സിനിമാ ലോകം നരേനിലെ നടനെ നന്നായി ഉപയോഗിച്ചു എന്നും കൈതി, വിക്രം എന്നീ സിനിമകള്‍ അതിന്റെ തെളിവാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.