വാഹനാപകടത്തിൽ പെട്ട യുവാവിൻ്റെ രക്ഷകനായി നടൻ സോനു സൂദ് !!

നടുറോഡിൽ പത്തൊൻപത് വയസുകാരന്റെ രക്ഷകനായി സോനു സോനു സൂദ്. സിനിമകളിൽ വില്ലൻ ആണെങ്കിലും റിയൽ ലൈഫിൽ ആരധകരുടെ ദൈവമാണ് സോനു സൂദ്. ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നിരവധി സഹായങ്ങളാണ് ആരധകർക്കായി സോനു സൂദ് നൽകിയത്.…

നടുറോഡിൽ പത്തൊൻപത് വയസുകാരന്റെ രക്ഷകനായി സോനു സോനു സൂദ്. സിനിമകളിൽ വില്ലൻ ആണെങ്കിലും റിയൽ ലൈഫിൽ ആരധകരുടെ ദൈവമാണ് സോനു സൂദ്. ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നിരവധി സഹായങ്ങളാണ് ആരധകർക്കായി സോനു സൂദ് നൽകിയത്. അതിനാൽ തന്നെ സിനിമയിലെ നായകൻമാരെക്കാൾ ആരാധകർ ഏറെയാണ് ഈ വില്ലന്. ഇപ്പോൾ ഇതാ താരം ആരധകർക്ക് മാതൃകയായി മാറിയിരിക്കുകയാണ്. പഞ്ചാബിലെ മോഗയിലെ ദേഷ്യ പാതയിൽ നടന്ന അപകടത്തിൽ രണ്ട് കാറുകൾ കൂട്ടിയിടിക്കുകയും ബൂക്കൻ വാല സ്വതേഷിയായ പത്തൊൻപത് കാരൻ അപകടത്തിൽ പെടുകയും ബോധരഹിതനാകുകയും ചെയ്തു.

തന്റെ സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ പോയതായിരുന്നു സോനു. കോട്ടപ്പുര ബൈ പാസ്സിലൂടെ യാത്ര ചെയ്യുന്നതിനിടെ അപകടം ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ കാർ നിരത്തി അപകടത്തിൽപെട്ട വ്യക്തിയെ രക്ഷിക്കുകയും ആയിരുന്നു. ബോധ രഹിതനായ വ്യക്തിയെ കയ്യിൽ എടുത്തുകൊണ്ട് പോകുന്ന സോനുവിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.