അമ്മ തടിച്ചിരിക്കുന്നു മകള്‍ക്കൊന്നും കഴിക്കാന്‍ കൊടുക്കാറില്ലേ..? എന്നിങ്ങനെയാണ് ചോദ്യങ്ങള്‍! – സൗഭാഗ്യ വെങ്കിടേഷ്

സിനിമയിലൊന്നും സാന്നിധ്യം അറിയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. എപ്പോഴും തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് സൗഭാഗ്യ സോഷ്യല്‍ മീഡിയ വഴി എത്താറുണ്ട്. മകള്‍ സുദര്‍ശന കൂടി എത്തിയതോടെ…

സിനിമയിലൊന്നും സാന്നിധ്യം അറിയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. എപ്പോഴും തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് സൗഭാഗ്യ സോഷ്യല്‍ മീഡിയ വഴി എത്താറുണ്ട്. മകള്‍ സുദര്‍ശന കൂടി എത്തിയതോടെ ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്.. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗഭാഗ്യ ഇപ്പോള്‍ താന്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് സൗഭാഗ്യ മനസ്സ് തുറന്നത്.. നെഗറ്റീവ് കമന്റ്‌സിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് സൗഭാഗ്യ മറുപടി പറഞ്ഞത്.. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളും വിമര്‍ശനങ്ങളും നമുക്ക് ശ്രദ്ധിക്കാതെയിരിക്കാം.. എന്നാല്‍ മുഖത്ത് നോക്കി വിഷമിപ്പിക്കുന്ന കമന്റുകള്‍ പറയുമ്പോള്‍ ചിലപ്പോള്‍ നമ്മളോട് പ്രതികരിച്ച് പോകും എന്നാണ് സൗഭാഗ്യ പറയുന്നത്.. ചിലപ്പോള്‍ താന്‍ വണ്ണം വെച്ചിരിക്കുന്നു.. മകള്‍ ഇങ്ങനെയാണല്ലോ ഇരിക്കുന്നത്.. അതിനൊന്നും കഴിക്കാന്‍ കൊടുക്കാറില്ലേ..

എന്നിങ്ങനെയുള്ള കമന്റുകള്‍ ചിലര്‍ മുഖത്ത് നോക്കി ചോദിക്കും.. സ്വാഭാവികമായും നമ്മുടെ മുഖഭാവം അപ്പോള്‍ മാറും.. സഹികെട്ടാല്‍ പ്രതികരിച്ച് പോകും.. അപ്പോള്‍ പറയും.. ഞങ്ങള്‍ വിചാരിച്ച സൗഭാഗ്യ ഇങ്ങനെയല്ല.. യൂട്യൂബില്‍ വീഡിയോ കാണുമ്പോള്‍ എല്ലാം എന്ത് നല്ല സ്വഭാവമാണ്.. എന്നെല്ലാം.. എങ്ങനെയാണ് മുഖത്ത് നോക്കി ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍

മുഖഭാവം മാറാതിരിക്കുന്നത്.. സോഷ്യല്‍ മീഡിയില്‍ വരുന്ന കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കാം.. മുഖത്ത് നോക്കി പറയുന്ന ഇത്തരം കാര്യങ്ങള്‍ക്ക് എങ്ങനെ പ്രതികരിക്കാതിരിക്കും എന്നും സൗഭാഗ്യ ചോദിക്കുന്നു.