മകളുടെ മുറി ഇവിടെ എന്തിനാണ് അത് അവൾ ചെന്ന് കയറുന്ന വീട്ടിൽ അല്ലെ വേണ്ടത്, എന്നവർ അമ്മയോട് ചോദിച്ചു

പെൺകുട്ടികളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പടുകൾ ഇനിയും മരണമെന്ന് വ്യക്തമാക്കി ശ്രീധന്യ, താരം പങ്കുവെച്ച ഒരു പോസ്റ്റിൽ കൂടിയാണ് ഈ കാര്യം വ്യകതമാക്കിയത്,നമ്മുടെ പെൺകുട്ടികളെ കെട്ടിച്ച്‌’അയക്കാതിരിക്കാം’. കല്ല്യാണം കഴിച്ചു ‘കൊടുക്കാതിരിക്കാം’. വീഡിയോ കാണാതെ അഭിപ്രായം പറയുന്ന…

പെൺകുട്ടികളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പടുകൾ ഇനിയും മരണമെന്ന് വ്യക്തമാക്കി ശ്രീധന്യ, താരം പങ്കുവെച്ച ഒരു പോസ്റ്റിൽ കൂടിയാണ് ഈ കാര്യം വ്യകതമാക്കിയത്,നമ്മുടെ പെൺകുട്ടികളെ കെട്ടിച്ച്‌’അയക്കാതിരിക്കാം’. കല്ല്യാണം കഴിച്ചു ‘കൊടുക്കാതിരിക്കാം’. വീഡിയോ കാണാതെ അഭിപ്രായം പറയുന്ന സഹോദരങ്ങളോട്‌ ~ (കല്ല്യാണം കഴിക്കരുത്‌ എന്നല്ല പറഞ്ഞത്‌. വേണ്ടവർ കല്ല്യാണം കഴിക്കട്ടെ – മക്കളെ കൊടുക്കൽ & അയക്കൽ മനോഭാവം നിർത്തിക്കൂടെ) എന്ന് പറഞ്ഞാണ് താരം തന്റെ നിലപാട് വ്യക്തമാക്കുന്നത്.ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ്, എന്റെ മകളെ കെട്ടിച്ചു അയയ്ക്കുമ്പോള്‍, കല്യാണം കഴിച്ചു അയയ്ക്കുമ്പോള്‍ അല്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും, മകളെ കെട്ടിച്ചു കൊടുക്കുന്നില്ലേ, കല്യാണം നോക്കുന്നില്ലേ എന്ന്. ഇത് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് കേള്‍ക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് കേള്‍ക്കാറില്ല. ഈ ഒരു വിവേചനം പെണ്‍കുട്ടികളോട് മാത്രമാണ് എന്നാണ് താരം പറയുന്നത്,

ഒരിക്കൽ തനിക്കും ഇങ്ങനെ ഒരു  അനുഭവം ഉണ്ടായി എന്ന് താരം പറയുന്നു, ഒരിക്കൽ അമ്മയുടെ സുഹൃത്ത് എന്റെ വീട്ടില്‍ വന്നിരുന്നു. അവരൊരു ടീച്ചറാണ്. അന്ന് അമ്മ ഞങ്ങളുടെ റൂം അവര്‍ക്ക് കാണിച്ചു കൊടുത്തു. മകളുടെ റൂം താഴെയും മകന്റെ റൂം മുകളിലുമാണെന്ന് പറഞ്ഞു. അതുകേട്ട് അവര്‍ പറഞ്ഞത് എനിക്ക് അന്ന് അതിന്റെ അര്‍ഥം മനസിലായില്ലെങ്കിലും മനസിനെ വേദനിപ്പിച്ചിരുന്നു. മകളുടെ റൂം ഇവിടല്ലല്ലോ ചെന്നു കേറുന്നിടത്തല്ലേ എന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്കന്ന് എന്തോ വല്ലാതെ തോന്നിയിരുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുമ്പോള്‍ അന്യന്റെ സ്വത്ത് എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും, സമയം ആകുമ്പോള്‍ പറഞ്ഞുവിടും എന്നാണ് അവര്‍ പറയാറ്.എന്റെ അച്ഛനും അമ്മയും ഒരിക്കലും പെരുമാറിയിട്ടില്ലെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്.ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും, അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ. അത്രമാത്രമേ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്വം ഉള്ളൂ. അല്ലാതെ അവര്‍ക്കു വേണ്ടി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടത്. എന്നാണ് താരം പറയുന്നത്.