പേളിയോടാണോ മകളോടാണോ കൂടുതൽ ഇഷ്ടം, മറുപടിയുമായി ശ്രീനിഷ്

ഏറെ ആരാധകർ ഉള്ള താര ദമ്പതികളാണ് ശ്രീനിഷും പേളിയും,മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ  മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി…

ഏറെ ആരാധകർ ഉള്ള താര ദമ്പതികളാണ് ശ്രീനിഷും പേളിയും,മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മഴവിൽ  മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്,

പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്.സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ഗര്ഭമാണ് പേളിയുടേത്, താരത്തിന്റെ വളകാപ്പും ബേബി ഷവർ പാർട്ടിയും എല്ലാം വളരെ ആഘോഷമായാണ് നടത്തിയത്, കാത്തിരിപ്പിനു പിന്നാലെ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് രാജകുമാരി എത്തിയിരിക്കുകയാണ്, മകളുടെ വിശേഷേങ്ങൾ പങ്കുവെച്ചും പേളി ഇപ്പോൾ എത്താറുണ്ട്.

ഇപ്പോൾ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ശ്രീനിഷ് നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.  ശ്രീനിഷിനെ ഏറെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായിട്ടാണ് ആരാധകർ എത്തിയത്, അതിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു ചോദ്യം ആയിരുന്നു കുഞ്ഞിനാണോ പേര്‍ളിയ്ക്ക് ആണോ കൂടുതല്‍ പ്രധാന്യമെന്ന  ചോദ്യം ആയിരുന്നു, അതിനു ശ്രീനിഷ് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, തീര്‍ച്ചയായും എന്റെ ചുരുളമ്മയ്ക്ക്’, എന്നാണ് ശ്രീനിഷ് മറുപടി നൽകിയത്. മകള്‍ക്ക് നില എന്ന് പേരിട്ടത് ആരാണെന്ന ചോദ്യത്തിന് ‘എന്റെ പൊണ്ടാട്ടി’ ആണെന്നും നടൻ വ്യക്തമാക്കി, കൂടാതെ തനിക്ക് രണ്ടു സഹോദരിമാർ ഉണ്ടെന്നും ശ്രീനിഷ് വ്യക്തമാക്കി.