ഞങ്ങളുടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല, സന്തോഷ ദിനത്തെ കുറിച്ച് പേളി

ഏറെ ആരാധകർ ഉള്ള താര ദമ്പതികളാണ് പേളിയും ശ്രീനിഷും, 2019 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി…

ഏറെ ആരാധകർ ഉള്ള താര ദമ്പതികളാണ് പേളിയും ശ്രീനിഷും, 2019 മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം,എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു,

വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്. പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, അടുത്തിടെയാണ് താരത്തിന് പെൺകുഞ്ഞ് ജനിച്ചത്, തനിക്ക് മകൾ ജനിച്ച കാര്യം പുറത്ത് വിട്ടത് ശ്രീനിഷ് ആയിരുന്നു.

പിന്നാലെ പേളി മകളുടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു, നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തിയത്, കഴിഞ്ഞ ദിവസം ആയിരുന്നു പേളിയുടെ പിറന്നാൾ, താരത്തിന്റെ പിറന്നാൾ ശ്രീനിഷ് ആഘോഷമാക്കി മാറ്റിയിരുന്നു, ഇന്ന് ശ്രീനിഷിന്റെ പിറന്നാൾ ആണ്, നിലക്കൊപ്പമുള്ള ശ്രീനിഷിന്റെ ആദ്യ പിറന്നാൾ ഏറെ ആഘോഷമാക്കി മാറ്റാൻ ഒരുങ്ങുകയാണ് പേളി, ആഘോഷത്തിന്റെ മുന്നോടിയായിട്ട് ശ്രീനിഷിനെ കുറിച്ചുള്ള മനോഹരമായ ഒരു വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്, രണ്ടു വർഷമായി തങ്ങളുടെ ജീവിതത്തിൽ നടന്ന ചില നല്ല നിമിഷങ്ങൾ ഉൾപ്പെടുത്തിയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.