ആ ഗ്രൂപ്പിൽ നിന്നും ഞാൻ പിന്മാറിയതിനു ശേഷം ചിലർ എന്നെ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് കൊല്ലം സുധി, മിമിക്രിയിൽ കൂടി തിളങ്ങിയ താരം ഇപ്പോൾ വളരെ പ്രശസ്തനാണ്, ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്കിൽ കൂടിയാണ് കൊല്ലം സുധി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ്…

മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ് കൊല്ലം സുധി, മിമിക്രിയിൽ കൂടി തിളങ്ങിയ താരം ഇപ്പോൾ വളരെ പ്രശസ്തനാണ്, ഫ്ളവേഴ്സിലെ സ്റ്റാർ മാജിക്കിൽ കൂടിയാണ് കൊല്ലം സുധി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ് നെല്‍സണും കൊല്ലം സുധിയുമൊക്കെ. കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറയാറുണ്ട്.  അടുത്തിടെ പരുപാടിയിൽ കൊല്ലം സുധിയും ഭാര്യയും എത്തിയിരുന്നു, പരുപാടിയിൽ എത്തിയ ശേഷം സുധി തന്റെ ചില സാമ്പത്തിക ബുന്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. താൻ ഒരു വീടും വസ്തുവും വാങ്ങാൻ ഉള്ള ഉദ്ദേശത്തിലാണ്, ഇടക്ക് വെച്ച് സാമ്പത്തികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ലോക്ക് ടൗണിൽ ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായത്, അന്ന് പലരിൽ നിന്നും കടം വാങ്ങിയിരുന്നു എന്നും താരം പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സുധിക്കും കുടുംബത്തിനും എതിരെ കഴിഞ്ഞ ദിവസം ചില ഫേസ്ബുക്ക് പോസ്റ്റുകൾ സൈബറിടത്തിൽ വൈറലായിരുന്നു. സുധി ചില സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന തരത്തിലുള്ള വീഡിയോയും ഫേസ്ബുക്ക് പോസ്റ്റും ആണ് വൈറലായി മാറിയത്, സുധി ചിലരിൽ നിന്നും വൻ തുക കടം വാങ്ങി, എന്നാൽ പറഞ്ഞ സമയത്ത് അത് തിരികെ കൊടുത്തില്ല എന്നുമൊക്കെ ആയിരുന്നു വന്ന വിമർശനം. ഇപ്പോൾ ഇതിനു മറുപടി ആയി എത്തിയിരിക്കുകയാണ് സുധി, ലൈവിൽ എത്തിയാണ് സുധി മറുപടി നൽകിയിരിക്കുന്നത്.

സുധിയുടെ വാക്കുകൾ ഇങ്ങനെ, നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്ലോക്ക് ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റർമാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നുകടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്..

അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകുംആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും എന്നുമാണ് സുധി ലൈവിൽ എത്തി പറഞ്ഞിരിക്കുന്നത്