അവരുടെ ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ തളരുന്നു, സങ്കടത്തോടെ രേണു സുധി 

മലയാളികളെ ഒരുപാടു വിഷമിപ്പിച്ച  ഒരു വാർത്ത ആയിരുന്നു കൊല്ലം സുധിയുടെ മരണം, മുൻപ് രേണുവും, സുധിയും  ചെയ്യ്ത ഇൻസ്റ്റഗ്രാം  റീൽസുകൾ  ഇപ്പോൾ വീണ്ടും വൈറൽ ആകുമ്പോൾ നിരവധി പേര് സുധി ചേട്ടൻ മരിച്ചിട്ടും നിങ്ങൾക്കിത്…

മലയാളികളെ ഒരുപാടു വിഷമിപ്പിച്ച  ഒരു വാർത്ത ആയിരുന്നു കൊല്ലം സുധിയുടെ മരണം, മുൻപ് രേണുവും, സുധിയും  ചെയ്യ്ത ഇൻസ്റ്റഗ്രാം  റീൽസുകൾ  ഇപ്പോൾ വീണ്ടും വൈറൽ ആകുമ്പോൾ നിരവധി പേര് സുധി ചേട്ടൻ മരിച്ചിട്ടും നിങ്ങൾക്കിത് എങ്ങനെ സാധിക്കുന്നു എന്നുള്ള രീതിയിലാണ് കമെന്റുകൾ വരുന്നത്, എന്നാൽ ഈ ചോദ്യങ്ങൾ ഞങ്ങളെ വല്ലാതെ സങ്കടപെടുത്തുന്നു എന്നാണ് ഇപ്പോൾ രേണു പറയുന്നത്.

തനറെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് രേണു ഇങ്ങനൊരു പ്രതികരണം നടത്തിയിരിക്കുന്നത്, ഈ റീൽസ് സുധിച്ചേട്ടൻ ഉള്ളപ്പോൾ ഇട്ടതാണ്, അതെല്ലാവര്കും അറിയാവുന്ന കാര്യമാണ്, കഴിഞ്ഞ ദിവസം രാത്രി സുധി ചേട്ടൻ മരിച്ചതിനു ശേഷം റീൽസ് ഇട്ടു എന്ന് പറഞ്ഞുകൊണ്ട് രംഗത്തു എത്തി, ചേട്ടൻ മരിച്ചിട്ട് ഇത്രയും ദിവസമയതല്ലേ ഉള്ളൂ ഇതെങ്ങനെ തോന്നി എന്നാണ് ഓരോരുത്തരുടയും ചോദ്യം രേണു പറയുന്നു.

അവരുടെ ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ തളരുന്നു, അതുകൊണ്ടു ഞാൻ ഫേസ്ബുക്കും, ഇൻസ്റ്റഗ്രമും  ലോഗ് ഔട്ട് ചെയ്യുകയാണ് രേണു പറയുന്നു, എന്നാൽ നിരവധിപേർ രേണുവിന്റെ ഈ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയിട്ടുണ്ട്, അങ്ങനെ കുറെ ജന്മങ്ങൾ കാണും പലതും പറയുംനിങ്ങൾ അത് കേൾക്കേണ്ട, സുധിച്ചേട്ടനെ പോലെ ഞങ്ങൾ നിങ്ങളെയും സ്നേഹിക്കുന്നു, മക്കളുമായി രേണു സുഖമായി ജീവിക്കണം ഈ രീതിയിലായിരുന്നു കമെന്റുകൾ പോസ്റ്റിനു താഴ് എത്തുന്നത്.