ശിവനായി സജിന് പകരം എനിക്കാരെയും അംഗീകരിക്കാൻ കഴിയില്ല, മനസ്സ് തുറന്ന് സ്വാന്തത്തിലെ അഞ്ജലി

സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് ആയതെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും, അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ്…

സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് ആയതെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഏറെ ആരാധനയാണ്. പ്രത്യേകിച്ചും, അൽപ്പം ഗൗരവക്കാരൻ ആയെത്തുന്ന ശിവ എന്ന കഥാപാത്രത്തോട്. ചേട്ടന് സഹായത്തിനായി പത്താം ക്‌ളാസിൽ പഠിപ്പ് അവസാനിപ്പിച്ച്, സ്വന്തം ഇഷ്ടങ്ങൾ മാറ്റി വച്ച ശിവയോട് ഏറെ ആരാധനയാണ് പ്രേക്ഷകർക്കുള്ളത്.  ‘ഒരുപാട് റൊമാന്‍സ് കണ്ടു പ്രേക്ഷകര്‍ ബോറടിച്ചു ഇരിക്കുമ്പോഴാണ് തല്ലുകൂടലും വഴക്കുമൊക്കെ ആയി ശിവനും അഞ്ജലിയും എത്തുന്നത്.പരമ്പരയിൽ  ആദ്യം അഞ്ജലി  ഹരിയെ സ്വന്തമാക്കാൻ  നടന്നിരുന്നു, പിന്നീടാണ് ശിവനെ അഞ്ജലി വിവാഹം ചെയ്തത്, സീരിയിൽ അഞ്ജലി ആയി വേഷം ചെയ്യുന്നത് ഗോപികയാണ്,

ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തിൽ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഇരുവരിലും മൂത്തയാളാണ് സാന്ത്വനത്തിൽ എത്തുന്ന ഗോപിക. കക്ഷി ഇപ്പോൾ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇരുവരും സീരിയൽ രംഗത്ത് സജീവമാണ്.

പരമ്പരയെ കുറിച്ച് അഞ്ജലി പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പൊൾ ഏറെ ശ്രദ്ധ നേടുന്നത് ”സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ഇത്രയും വലിയൊരു സ്വീകാര്യത കിട്ടും എന്നത്. ഇതൊരു വലിയ അംഗീകാരം തന്നെയാണ്. ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത്, ആണുങ്ങളാണ് ഞങ്ങളുടെ സീരിയല്‍ ഏറ്റവുമധികം കാണുന്നത്. ആണുങ്ങള്‍ ഒരിക്കലും സീരിയല്‍ കാണില്ല അവര്‍ക്കത് ഇഷ്ടമല്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍, സാന്ത്വനത്തിന്റെ കാര്യം മറ്റൊന്നാണ്. പുറത്തൊക്കെ പോകുമ്പോള്‍ ആണുങ്ങളാണ് ഏറ്റവുമാദ്യം പറയുന്നത് ‘ദേ അഞ്ജലി’ എന്ന്. ആവരുതന്നെയാണ് ഞങ്ങളുടെ വീഡിയോകള്‍ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതില്‍ അധികവും,’. എന്നാണ് അഞ്ജലി പറയുന്നത് ,  മാത്രവുമല്ല, അവരുടെ പ്രണയം ഒട്ടും ഫിലിമി അല്ല, വളരെ റിയലിസ്റ്റിക് ആണ്. സജിന്‍ വളരെ നല്ലൊരു അഭിനേതാവാണ്, അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും താരം പറയുന്നു.