സൗഭാഗ്യയുടെ ‘അമ്മ താരകല്യാണിന് വിവാഹം !!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് താരകല്യാണും മകൾ സൗഭാഗ്യവും. താരകല്യാൺ അഭിനയത്തിൽ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ താരമാണ് സൗഭാഗ്യ. ‘അമ്മ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് പുനർ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് താരകല്യാണും മകൾ സൗഭാഗ്യവും. താരകല്യാൺ അഭിനയത്തിൽ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ താരമാണ് സൗഭാഗ്യ. ‘അമ്മ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് പുനർ വിവാഹം ചെയ്യണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന വലിയൊരു സന്ദേശമാണ് സൗഭാഗ്യ ഈ വീഡിയോയിലൂടെ നൽകുന്നത്. അമ്മക്ക് ഒരു വിവാഹം, ഒരു കൂട്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്നാണ് വിഡിയോയ്ക്ക് താലികെട്ടായി സൗഭാഗ്യ കുറിച്ചത്.

അമ്മക്ക് ബ്രൈഡൽ മേക്കപ്പ് ഇട്ടുകൊടുക്കുന്ന സൗഭാഗ്യയെ ആണ് വീഡിയോയിൽ കാണാനാകുക. താരത്തിന് ഇങ്ങനെ ഒരുങ്ങന്നത് ഇഷ്ടമാണെകിൽ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പത്തെക്കുറിച്ചും സൗഭാഗ്യ ചോദിക്കുക ഉണ്ടായി ഇതിന് മറുപടിയായി സത്യസന്ധനും, വിശ്വസ്തനും എല്ലാജീവജാലങ്ങളോടും അനുകമ്പയുള്ള ആളും ആരോഗ്യപരമായ ഒരാൾ ആയിരിക്കണം എന്നുമാണ് താരകല്യാൺ പറഞ്ഞത്. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകക്ക് അവർക്ക് ഇഷമുള്ളത് പോലെ ജീവിക്കാനും, പൊട്ട് വെക്കാനും, പൂചൂടനും എല്ലാം അനുവദിക്കണം എന്നും അവരുടെ ഇഷ്ടങ്ങളെ മാനിക്കണം എന്നും സൗഭാഗ്യ വിഡിയോയിൽ പറയുന്നു. താരത്തിന്റെ വിഡിയോയ്ക്ക് നടിയും അവതാരികയുമായ പേർളിമാണിയും കമന്റ്മായും എത്തിയിട്ടുണ്ട്.