“ഞാന്‍ ഉടന്‍ വിവാഹിതനാകും” മലയാളികളുടെ സ്വന്തം ‘തങ്കു’

മലയാളികളുടെ സ്വീകരണ മുറിയില്‍ എന്നും ചിരി വിരുന്ന് ഒരുക്കുന്ന കലാകാരനാണ് തങ്കു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന തങ്കച്ചന്‍. ഒറു റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരം. കോമഡി കഥാപാത്രങ്ങളായി…

മലയാളികളുടെ സ്വീകരണ മുറിയില്‍ എന്നും ചിരി വിരുന്ന് ഒരുക്കുന്ന കലാകാരനാണ് തങ്കു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന തങ്കച്ചന്‍. ഒറു റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരം. കോമഡി കഥാപാത്രങ്ങളായി മാറാന്‍ തങ്കച്ചന്‍ സ്റ്റേജില്‍ എടുക്കുന്ന കഷ്ടപ്പാടുകള്‍ എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ജീവിത പങ്കാളി എങ്ങനെയായിരിക്കണം എന്നെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു ചലച്ചിത്ര പരിപാടിയില്‍ വെച്ചാണ് തങ്കച്ചന്‍ മനസ്സ് തുറന്നത്. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. തന്റെ കല്യാണം എന്നും അത് ഉടനെ തന്നെ ഉണ്ടാകുമെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം. അത് വൈകാതെ തന്നെ നടക്കും. കലാകാരന്‍ എന്ന നിലയില്‍ തന്നെ ലോകം അംഗീകരിക്കുന്നത് കാണാന്‍ അമ്മയ്ക്ക് കഴിഞ്ഞു , അത് വലിയ സന്തോഷം. താന്‍ ആരെയും വേദനിപ്പിക്കാറില്ല. ആളുകളെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്.

ഒരുപാട് ക്യാന്‍സര്‍ രോഗികള്‍ തന്നെ വിളിക്കാറുണ്ട്. തന്നെ കാണണം സംസാരിക്കണം അടുത്തു വന്നിരിക്കണം എന്നൊക്കെ അവര്‍ പറയുമ്പോള്‍ താനും അവരെ കാണാന്‍ പോകാറുണ്ടെന്നും തങ്കു പറയുന്നു. എനിക്ക് അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നത് തമാശയും സന്തോഷവും ആണ് , അത് ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട് താരം പറഞ്ഞു. വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞ തങ്കച്ചന്‍ എന്നാല്‍ പങ്കാളിയെ കുറിച്ച് കൂടുതല്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പറഞ്ഞാന്‍ കേള്‍ക്കുകയും തന്നെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരാള്‍ ആയിരിക്കണം എന്നാണ് താരം പറഞ്ഞത്.