എന്റെ ‘അമ്മ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു, തന്റെ എല്ലാസന്തോഷവും അവസാനിച്ചുവെന്ന് തങ്കച്ചൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് തങ്കച്ചൻ വിതുര, വേദികളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന തങ്കച്ചന് ആരാധകർ ഏറെയാണ്, മറിയേടെ അമ്മയുടെ ആട്ടിൻകുട്ടിയും ആയി ചിരിയുടെ പെരുമഴ പൊഴിച്ച ഗായകനായും മഞ്ഞ കാലത്തുള്ള ലൂസിഫർ ആയും നാട്ടുകാർ…

thankachan-vithura

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് തങ്കച്ചൻ വിതുര, വേദികളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന തങ്കച്ചന് ആരാധകർ ഏറെയാണ്, മറിയേടെ അമ്മയുടെ ആട്ടിൻകുട്ടിയും ആയി ചിരിയുടെ പെരുമഴ പൊഴിച്ച ഗായകനായും മഞ്ഞ കാലത്തുള്ള ലൂസിഫർ ആയും നാട്ടുകാർ പിടിച്ചു കെട്ടിയിട്ടു കെട്ടിച്ച ഒടിയൻ ആയും തങ്കച്ചൻ പ്രേക്ഷകരുടെ മനസ്സിലേക്ക് വളരെ പെട്ടെന്ന് തന്നെ ചേക്കേറി, സ്റ്റാർ മാജിക്കിൽ എത്തിയശേഷം തങ്കച്ചന് വീണ പേരാണ് തങ്കു എന്ന്, ഇപ്പോൾ എല്ലാവരും തങ്കച്ചനെ സ്നേഹത്തോടെ തങ്കു എന്ന ചെല്ലപ്പേരിലാണ് വിളിക്കുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് ദിവസമായി വളരെ സങ്കടം നിറഞ്ഞ അവസ്ഥയിൽ കൂടിയാണ് തങ്കച്ചൻ പോകുന്നത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥ എന്നാണ് തങ്കച്ചൻ ഇതിനെ വിളിക്കുന്നത് തന്നെ.

താരത്തിന്റെ ‘അമ്മ കഴിഞ്ഞ ഡിസംബർ 18നു അന്തരിച്ചു, ഏറ്റവും വലിയ മോഹം ബാക്കി വെച്ചാണ് ‘അമ്മ മരിച്ചത്. താരം തന്റെ അമ്മയെ കുറിച്ച് പറയുന്നത് ഇങ്ങനെ, ഡിസംബർ 18നാണ് അമ്മ മരിക്കുന്നത്.മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി, തന്റെ വിവാഹം.കുടുംബത്തിൽ താൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്.സഹോദരന്മാർ എല്ലാം വിവാഹിതരായി അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റത്തടി.വിവാഹ മനപ്പൂർവ്വം വേണ്ടെന്നുവെച്ചത് അല്ല എന്തോ ഒത്തുവന്നില്ല. ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിൽ ഇല്ല.

എഴുപത്തിയഞ്ച് വയസ്സായിരുന്നു തങ്കച്ചന്റെ അമ്മക്ക്, കുറച്ച് വർഷങ്ങളായി ‘അമ്മ ഒരു ഹൃദ്രോഗി ആയിരുന്നു, പെട്ടെന്ന് വയ്യാതാകുകയയും മരണത്തിനു കീഴടങ്ങുകയും ആയിരുന്നു, താൻ കണ്ണൂരിൽ ഒരു പടത്തിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് പെങ്ങൾ വിളിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്നങ്ങൾ, ആർസിസിയിൽ അഡ്മിറ്റായി. രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുൻപ് സുഹൃത്തുക്കൾ സംഘടിപ്പിച്ച തന്റെ പിറന്നാൾ ആഘോഷത്തിൽ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി. എന്നും താരം പറയുന്നു.

അപ്പച്ചൻ ജോർജിനും അമ്മ ജാനമ്മയ്ക്കും 7 മക്കളാണ്.നാലു പെണ്ണും മൂന്നാണും.ആദ്യകാലത്ത് മിമിക്രിയോടൊപ്പം ഹോട്ടൽ പണി, ഓട്ടോ പണി മറ്റു പല ജോലികളും ചെയ്തിട്ടുണ്ട്.മിമിക്രി പ്രൊഫഷണലായി ചെയ്യാൻ തുടങ്ങിയത് രണ്ടായിരത്തിനുശേഷം ആണ്.താനും തന്റെ ചേട്ടനും മുടി തുടങ്ങിയ ന്യൂസ്റ്റാർ ഓർക്കസ്ട്ര എന്ന ചെറിയ ട്രൂപ് ആയിരുന്നു ആദ്യം. എന്നും താരം വ്യ്കതമാക്കുന്നു.