തങ്കച്ചന്‍ വിരുതയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു!!!

പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരിക്കേറ്റു. താരം സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. തങ്കച്ചനെ സ്വകാര്യ…

പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരിക്കേറ്റു. താരം സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോഴാണ് അപകടം. തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വിതുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ജൂണിലാണ് പ്രശസ്ത കോമഡി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്. വടകരയില്‍ നിന്നും ട്വിന്റിഫോര്‍ ചാനലിന്റെ ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ തൃശ്ശൂര്‍ കയ്പ്പമംഗലത്തുവച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്‍ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിക്കുകളെ അതിജീവിച്ച് വരുന്നുള്ളൂ. ബിനു അടിമാലിക്കും, മഹേഷ് കുഞ്ഞുമോനും ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോള്‍ തങ്കച്ചനും അപകടം സംഭവിച്ചിരിക്കുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് ഷോയിലെ സജീവ താരങ്ങളാണ് തങ്കച്ചനും ബിനു അടിമാലിയും. സുധിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഖത്തില്‍ നിന്നും കരകയറുന്നതേയുള്ളൂ സഹപ്രവര്‍ത്തകരെല്ലാം.