സിനിമയ്ക്ക് വേണ്ടിയല്ലേ മമ്മൂക്ക എന്ന് ഞാൻ ഉൾപ്പെടെ എല്ലാവരും പറഞ്ഞിട്ടും മമ്മൂക്ക അത് ചെയ്യാൻ തയാറായില്ല

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് തസ്‌നി ഖാൻ. കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് തസ്‌നി ഖാൻ. കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്, 1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്, ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്.നിരവധി സിനിമകളിൽ തസ്‌നി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ മമ്മൂട്ടിയെ പറ്റി തസ്‌നി നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത്.

കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവമാണ് തസ്‌നി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂക്കയുടെ കഥാപാത്രം എന്റെ കഥാപാത്രത്തിന്റെ ബാക്കിൽ അടിക്കുന്ന ഒരു രംഗം ഉണ്ട്. ആ രംഗം ഷൂട്ട് ചെയ്യാൻ വേണ്ടി സെറ്റിൽ എല്ലാവരും തയാറായി. ഞാനും മമ്മൂക്കയും ലൊക്കേഷനിൽ എത്തി. എന്നാൽ എടുക്കാൻ പോകുന്ന രംഗം എന്താണെന്ന് സംവിധായകൻ മമ്മൂക്കയോട് വിശദീകരിച്ചു. അത് കേട്ടത് മുതൽ മമ്മൂക്ക അസ്വസ്ഥൻ ആയി. തനിക്ക് ഈ രംഗം ചെയ്യാൻ പറ്റില്ല എന്ന് മമ്മൂക്ക പറഞ്ഞു. എന്നാൽ ആ രംഗത്തിന്റെ ആവശ്യകതയെ കുറിച്ച് സംവിധായകൻ മമ്മൂക്കയോട് പറഞ്ഞപ്പോൾ മമ്മൂക്ക മനസ്സില്ല മനസ്സോടെ ചെയ്യാം എന്ന് സമ്മതിച്ചു. എന്നാൽ ആക്ഷൻ പറഞ്ഞു എനിക്ക് അടുത്ത് എത്തുമ്പോഴേക്കും മമ്മൂക്ക നിന്ന് പോകും.

അടിക്കുന്ന രംഗം ചെയ്യാൻ തനിക് പറ്റില്ല എന്ന് മമ്മൂക്ക പറഞ്ഞു. സിനിമയ്ക് വേണ്ടിയല്ലേ കുഴപ്പമില്ല മമ്മൂക്ക എന്ന് ഞാൻ ഉൾപ്പെടെ പറഞ്ഞിട്ടും മമ്മൂക്ക അസ്വസ്ഥനായിരുന്നു. ഒടുവിൽ സംവിധായകൻ തന്നെ അതിനു ഒരു പോം വഴി കണ്ടെത്തി. എന്റെ അടുത്ത് വരെ നടന്നു വരുന്ന മമ്മൂക്കയെ കാണിച്ചിട്ട് അടിക്കുന്ന സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്തു. അടിക്കുന്ന കൈ കാണിക്കുന്നത് മറ്റൊരാളുടെ ആണ്. എന്നിട്ട് എന്റെ അടുത്ത് നിന്ന് നടന്നു പോകുന്നത് മമ്മൂക്കയെ ആണ് കാണിക്കുന്നത്. അങ്ങനെയാണ് ആ രംഗം ചിത്രീകരിക്കുന്നത് എന്നുമാണ് തസ്‌നി ഖാൻ പറയുന്നത്.