മകളുടെ കാര്യമാണ് ബാലയെ തളര്‍ത്തുന്നത്!! ആ കാര്യത്തില്‍ ബാലയോടൊപ്പം..! ടിനി ടോം

മകളുടെ കാര്യമാണ് തന്റെ സുഹൃത്തും നടനുമായ ബാലയെ ഏറെ തളര്‍ത്തുന്ന കാര്യം എന്ന് ടിനി ടോം. സമയം മലയാളത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് ടിനി ടോം ബാല അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്ന്…

മകളുടെ കാര്യമാണ് തന്റെ സുഹൃത്തും നടനുമായ ബാലയെ ഏറെ തളര്‍ത്തുന്ന കാര്യം എന്ന് ടിനി ടോം. സമയം മലയാളത്തിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് ടിനി ടോം ബാല അനുഭവിക്കുന്ന വേദനയെ കുറിച്ച് തുറന്ന് പറഞ്ഞത്. അന്ന് ഞാനും പിഷാരടിയും ചേര്‍ന്ന് ഒരു തമാശയ്ക്ക് വേണ്ടിയാണ് ബാലയെ ഇമിറ്റേറ്റ് ചെയ്തത്. അതിത്ര കയറി വൈറലാകുമെന്ന് ചിന്തിച്ചിരുന്നേ ഇല്ല.. രമേഷ് പിഷാരടി നിര്‍ബന്ധിച്ചത് കൊണ്ടാണ് അന്ന് അത് ചെയ്തത്.

 

അത് വൈറലായി മാറിയപ്പോള്‍ ബാല അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ വിഷമം ഉണ്ടായി എങ്കില്‍ പോലും ബാലയെ തളര്‍ത്തുന്ന കാര്യം അതൊന്നും അല്ല.. അത് മകളെ കുറിച്ചോര്‍ത്തുള്ള വിഷമം ആണെന്നും ടിനി ടോം അഭിമുഖത്തില്‍ വെച്ച് പറയുന്നു.. ടിനി ടോമിന്റെ വാക്കുകളിലേക്ക്… അന്ന് പിഷാരടി നിര്‍ബന്ധിച്ചാണ് ആ ഡയലോഗ് പറഞ്ഞത്.. അത് വൈറലായ ശേഷം ഞാന്‍ ബാലയെ വിളിച്ചു.. ബാല നിന്നെ കുറിച്ച് പറഞ്ഞ കാര്യം ഇങ്ങനെ വൈറലായി.. ആദ്യം അവന് കുറച്ച് വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ അടുത്ത് ഞങ്ങള്‍ ഒന്നിച്ച് യാത്ര പോയി വന്നപ്പോള്‍ ആ വിഷമം എല്ലാം മാറി..

ഒരുമിച്ച് കെട്ടിപ്പിടിച്ചാണ് യാത്ര ചെയ്തത്.. അതൊക്കെ അവന്‍ ആ സ്പിരിറ്റിലേ എടുത്തിട്ടൂള്ളൂ.. പക്ഷേ അവനെ മോശമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്.. അതിന് ഞാനും പിഷാരടിയും എല്ലാം അവന്റെ ഭാഗത്താണ്.. അതാണ് അവന്റെ വേദന.. അത് മാത്രമാണ് അവനെ തളര്‍ത്തിയത്. ചില ആളുകളാണ് ബാലയെ തളര്‍ത്തിയത്. അവന് വേണ്ടി ഞങ്ങള്‍ അല്ലാതെ ആരാണ് ചോദിക്കുക. അവന്റെ മുന്‍ ചരിത്രം ഒന്നും അല്ല..

പക്ഷേ, അവന്റെ മകളെ ബാധിക്കുന്നത് എല്ലാം അവനേയും ബാധിക്കുന്നുണ്ട്. ആ മകള്‍ അവന്റേതാണ്.. ആ മകളെ ആരെങ്കിലും തൊടുന്നതോ ചുംബിക്കുന്നതോ സ്പര്‍ശിക്കുന്നതോ അവന് ഇഷ്ടമല്ല.. അതിന് ആര്‍ക്കും അവകാശം ഇല്ലെന്നും ടിനി ടോം പറയുന്നു. ബാല-അമൃത വിവാഹ ബന്ധം വേര്‍പെട്ടതോടെ മകള്‍ പാപ്പു അമൃതയ്ക്കും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്.