ട്രാൻസ്ജെൻഡർസ് മനുവും ശ്യാമയും വിവാഹിതരായി !!

അവൻ അവളായി, അവൾ അവനായി. പ്രണയ ദിനത്തിൽ അവരൊന്നായി. വർഷങ്ങൾ നേട കാത്തിരിപ്പിനൊടുവിൽ മനു കാർത്തികേയനും, ശ്യാമ എസ് പ്രഭയും ജീവിത യാത്രയിൽ ഇനി ഒരുമിച്ചാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഹിന്ദു ആചാരപ്രകാരം ആയിരുന്നു…

അവൻ അവളായി, അവൾ അവനായി. പ്രണയ ദിനത്തിൽ അവരൊന്നായി. വർഷങ്ങൾ നേട കാത്തിരിപ്പിനൊടുവിൽ മനു കാർത്തികേയനും, ശ്യാമ എസ് പ്രഭയും ജീവിത യാത്രയിൽ ഇനി ഒരുമിച്ചാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഹിന്ദു ആചാരപ്രകാരം ആയിരുന്നു വിവാഹം. തിരുപനന്ദപുരം അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ മനുവിനും ശ്യാമക്കും ആശംസകൾ നേരാൻ എത്തി.

ത്രിശൂർ സ്വതേഷിയായ മനു ടെക്‌നോ പാർക്കിൽ സീനിയർ HR എക്സിക്യൂട്ടീവ് ആണ്. സാമൂഹിക സുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സ്റ്റേറ്റ് കോഡിനേറ്റർ ആണ് തിരുപനന്ദപുരം സ്വതേശിനിയായ ശ്യാമ. പത്ത് വർഷത്തിലേറെയായി പരിജയം ഉണ്ടെങ്കിലും 2017 ൽ ആണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. സമൂഹത്തിൽ ട്രാൻസ്ജെൻഡർസിനും ഒരിടം ഉണ്ടെന്നും സാധാരണ ജീവിതം നയിക്കാൻ ആകുമെന്നും മാതൃക കാണിക്കുകയാണ് മനുവും ശ്യാമയും.