സഖാവായതിന്റെ പ്രിവില്ലേജിലാണോ വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയത്, ഉമാ തോമസ്

കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പോലീസ് സ്റ്റേഷനിൽ വന്നു ബഹളമുണ്ടാക്കിയതിനു പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും പോലീസിനെ അസഭ്യം പറഞ്ഞതിനെയും തുടർന്നാണ് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വിനായകൻ വൈദ്യ…

കഴിഞ്ഞ ദിവസമാണ് നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പോലീസ് സ്റ്റേഷനിൽ വന്നു ബഹളമുണ്ടാക്കിയതിനു പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും പോലീസിനെ അസഭ്യം പറഞ്ഞതിനെയും തുടർന്നാണ് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വിനായകൻ വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ കൊണ്ട് വരുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു ശേഷം താരത്തിനെ ജാമായതിൽ വിട്ടയക്കുകയും ചെയ്തു. എന്നാൽ വിനായക്‌നറെ ഈ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എം എൽ എ ഉമാ തോമസ്.

സഖാവായതിന്റെ പ്രിവില്ലേജ് കൊണ്ടാണോ അതോ ക്ലിഫ് ഹൗസിൽ നിന്നുള്ള ഓർഡർ കൊണ്ടാണോ ഇത്ര ദുർബലമായ വകുപ്പുകൾ വിനായകന് നേരെ ചുമത്തിയത് എന്നാണു ഉമാ തോമസ് ചോതിക്കുന്നത്.  തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടിയാണ് ഉമ തന്റെ പ്രതിക്ഷേതം അറിയിച്ചിരിക്കുന്നത്. ഉമയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ് എച്ച് ഓ ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.

അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ  എന്നുമാണ് ഉമ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. സഖാവായതിന്റെ പ്രിവിലേജാണോ വിനായകനെ ജാമ്യത്തില്‍ വിട്ടതെന്ന് ഉമാ തോമസ്. പണ്ട് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവ കഞ്ചാവ് കർഷകരെ പിടിച്ചിരുന്നു അതിലൊരു യുവാവിനെ കേസ് പോലും എടുക്കാതെ വിട്ടയച്ചിരുന്നു ആ യുവാവ് പിടി തോമാസിൻ്റേയും ഉമേച്ചിയുടേയും മകനായത് കൊണ്ടുള്ള പ്രിവിലേജാണോ വിട്ടയച്ചത് എന്നാണ് ഉമയുടെ പോസ്റ്റിന് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.