മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ പിന്നെ രണ്ടാമത് ഒരു ആലോചനയില്ല: ഉണ്ണി മുകുന്ദൻ

ജീത്തു ജോസഫും മോഹൻലാലും ഒന്നില്ല 12ത്ത് മാൻ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറക്കുന്നത്. മോഹൻലാലിന്…

ജീത്തു ജോസഫും മോഹൻലാലും ഒന്നില്ല 12ത്ത് മാൻ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാനുണ്ടായ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറക്കുന്നത്.

മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ പിന്നെ രണ്ടാമത് ഒരു ആലോചനയുടെ ആവശ്യമില്ല. ഇതൊരു ഫാൻ ബോയ് മൊമെന്റിൽ എടുത്ത തീരുമാനമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഇങ്ങനെയൊരു ടീമിനൊപ്പം സിനിമ ചെയ്യുമ്പോൾ കുറേ പഠിക്കുവാനുണ്ട് എന്നതാണ് 12ത്ത് മാൻ ചെയ്തതിനുള്ള മറ്റൊരു കാരണം. ഞാനിപ്പോൾ ഒരു ലേണിങ് സ്‌പേസിലാണ്. പിന്നെ ഞാൻ നായകനായ സിനിമകൾ പിന്നാലെ വരുന്നുണ്ട്. നല്ല ടീമിനൊപ്പം നല്ല സിനിമ വേണ്ടെന്ന് വയ്ക്കുവാൻ കഴിയില്ലെന്നും താരം പറഞ്ഞു.

നീണ്ട 10 വർഷത്തിന് ശേഷമാണ് ആശീർവാദ് സിനിമാസിനൊപ്പം അഭിനയിക്കുന്നത്. ആ ചിത്രത്തിന് നല്ല ഫീഡ് ബാക്ക് ലഭിക്കുന്നുണ്ട്. നമ്മൾ സിനിമയുടെ തിരക്കുകളിലേക്ക് പോകുമ്പോൾ ഇത്തരം നല്ല സിനിമകൾ ചിലപ്പോൾ ചെയ്യാൻ പറ്റാതെ പോകുമെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ദൃശ്യം രണ്ടിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രമാണ് 12ത്ത് മാൻ. മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, അനു സിത്താര ലിയോണ ലിഷോയ് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്

മെമ്മറീസ്, ദൃശ്യം, ദൃശ്യം രണ്ട് തുടങ്ങിയ ത്രില്ലറുകൾ മലയാളികൾക്ക് സമ്മാനിച്ച ജീത്തു ജോസഫ് പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകരുടെ ആവേശം ചെറുതായിരുന്നില്ല. നവാഗതനായ കെ.ആർ. കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

കോളേജ് കാലം മുതലേ ഒന്നിച്ചായിരുന്ന ഫ്രണ്ട്സും അവരുടെ ഫാമിലിയും കൂടി കൂട്ടത്തിൽ വിവാഹിതനാകാൻ പോകുന്നയാളുടെ ബാച്ചിലർ പാർട്ടിക്കായി ഒരു റിസോർട്ടിലെത്തുന്നു. അവിടെ വെച്ച് നടക്കുന്ന കൊലപാതകവും അതിന്റെ ചുരുളഴിക്കുന്നതുമാണ് ചിത്രത്തിലൂടെ പറയുന്നത്.

ആന്റണി പെരുമ്പാവൂരാണ് നിർമാണം. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് . രാജീവ് കോവിലകമാണ് കലാസംവിധാനം. ലിന്റ ജീത്തു കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.