വന്ദേ ഭാരത് ഭാവിയിൽ  130  കിലോമീറ്റർ വേഗതയിൽ ആയാൽ അന്ന് താൻ ബി ജെ പി ക്ക് വോട്ടു ചെയ്യും, ഹരീഷ് പേരടി  

സംസ്ഥാനത്തു വന്ദേ ഭാരത് എത്തിയപ്പോൾ നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഭാവിയിൽ ഈ ട്രെയിൻ 130  കിലോമീറ്ററോളം ഓടിയാൽ താൻ ബി ജെ പി…

സംസ്ഥാനത്തു വന്ദേ ഭാരത് എത്തിയപ്പോൾ നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഭാവിയിൽ ഈ ട്രെയിൻ 130  കിലോമീറ്ററോളം ഓടിയാൽ താൻ ബി ജെ പി ക്ക് വോട്ടു നൽകുമെന്നാണ് നടൻ പറയുന്നത്. ഇപ്പോൾ എനിക്ക് 53 വയസ്സു കഴിഞ്ഞു, ഞാൻ ഒരു കോൺഗ്രസ് കുടുംബത്തിലെ ആണ് ജനിച്ചതെങ്കിലും ഞാൻ ഇന്നോളം കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്ക് ആയിരുന്നു വോട്ടു നൽകിയത് ഹരീഷ് പേരടി  പറയുന്നു.

പക്ഷെ വന്ദേ ഭാരത് വാർത്തകളിൽ പറയുന്നതുപോലെ ഭാവിയിൽ  ഈ വേഗതയിൽ പോയാൽ ഞാൻ ബി ജെ പി ക്കു തന്നെ വോട്ടു നല്കിയിരിക്കും അല്ലാത്ത പക്ഷം ഞാൻ ഇതിനെതിരെ വിരൽ ചൂണ്ടിയിരിക്കും നടൻ പറഞ്ഞു.

എന്നാൽ  താരത്തിന്റെ പോസ്റ്റിനു നേരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത്. അതുപോലെ നടൻ പറയുന്നത് ഭരണത്തിന് എന്ത് നിറം ആയാലും തനിക്കും തന്റെ ഈ കേരളത്തിനും അഴിമതിയില്ലാത്ത ഒരു വേഗത തന്നെ വേണം നടൻ പറഞ്ഞു, ഒരുപാടു കാത്തിരിപ്പുകൾക്ക് ശേഷമാണ് വന്ദേ ഭാരത് ഇപ്പോൾ എത്തിയത്, വേഗത്തിന്റെ കാര്യത്തിൽ ആദ്യം 110 കിലോ മീറ്റർ ആണ് മണിക്കൂറിൽ ഉണ്ടാകുന്നത് എന്നാൽ പിന്നീട് 130  ഓളം എത്തുമെന്നു ഉള്ള വാർത്തയിൽ ആണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്.