വിജയ് ബാബു ഒളിവില്‍…! നാല് പാടും തിരഞ്ഞ് പോലീസ്..!

യുവ നടിയുടെ ബലാത്സംഗ കേസിന് പുറമെ നടനും നിര്‍മ്മാതാവും ആയ വിജയ് ബാബു ഒളിവില്‍ എന്ന് വിവരം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എറണാകുളം ഡിസിപി വി യു കുര്യക്കോസ് ഇതേ കുറിച്ച വിവരങ്ങള്‍…

യുവ നടിയുടെ ബലാത്സംഗ കേസിന് പുറമെ നടനും നിര്‍മ്മാതാവും ആയ വിജയ് ബാബു ഒളിവില്‍ എന്ന് വിവരം. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എറണാകുളം ഡിസിപി വി യു കുര്യക്കോസ് ഇതേ കുറിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ബലാത്സംഗ കേസിന് പുറമെ സമൂഹ മാധ്യമത്തിലൂടെ വന്ന് നടിയുടെ പേര് പുറത്ത് പറഞ്ഞതിനും വിജയ് ബാബുവിനെതിരെ കേസ് എടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവ നടിയുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ കുറിച്ച വിജയ് ബാബു താന്‍ തെറ്റുകാരന്‍ അല്ലെന്നും പരാതിക്കാരിക്ക് എതിരായ പല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും പറഞ്ഞിരുന്നു ലൈവില്‍ വന്ന് പറഞ്ഞിരുന്നു.

തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ നടിയാണ് തന്റെ സമീപിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. കുറിപ്പില്‍ താന്‍ മാത്രം അല്ല വിജയ് ബാബുവിന്റെ കെണിയില്‍ പെട്ടത് എന്നും നടി വെളിപ്പെടുത്തുന്നുണ്ട്്. നിലവില്‍ സംഭവത്തില്‍ കേസെടുത്തതിന് പിറകെ വിജയ്

ബാബു വിദേശത്തേക്ക് കടന്നതിനാല്‍ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തന്റെ മദ്യം നല്‍കി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും നഗ്‌നവീഡിയോ റെക്കോര്‍ഡ്‌ചെയ്തു. ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്.