മത്തി കഴിച്ച 32 കാരിയ്ക്ക് ദാരുണാന്ത്യം!!!

മീനുകളില്‍ വച്ചേറ്റവും ഗുണം നിറഞ്ഞ മത്സ്യമാണ് മത്തി. മിക്കവരുടെയും പ്രിയപ്പെട്ട ആഹാരവുമാണ്. കാഴ്ച ശക്തിയ്ക്ക് ഏറ്റവും ഉത്തമമായ മത്സ്യമാണ് മത്തി. എന്നാലിതാ മത്തി കഴിച്ച് യുവതിയ്ക്ക് മരണം സംഭവിച്ചെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മത്തി…

മീനുകളില്‍ വച്ചേറ്റവും ഗുണം നിറഞ്ഞ മത്സ്യമാണ് മത്തി. മിക്കവരുടെയും പ്രിയപ്പെട്ട ആഹാരവുമാണ്. കാഴ്ച ശക്തിയ്ക്ക് ഏറ്റവും ഉത്തമമായ മത്സ്യമാണ് മത്തി. എന്നാലിതാ മത്തി കഴിച്ച് യുവതിയ്ക്ക് മരണം സംഭവിച്ചെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ചാണ് യുവതി മരിച്ചത്. ഫ്രാന്‍സിലെ ബാര്‍ഡോയിലാണ് സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് 32 വയസ്സുകാരി മരണപ്പെട്ടത്.

ശരീരത്തിലെ നാഡി വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് ബോട്ടുലിസം. പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നത്.

തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചതാണ് യുവതി. ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നത്.

ഇതേ റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ച പന്ത്രണ്ട് പേര്‍ കൂടി ബുധനാഴ്ച പുലര്‍ച്ചെ എമര്‍ജന്‍സി വിഭാഗത്തില്‍ അടിയന്തിര ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ബാര്‍ഡോ. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.