ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന ആളാണ്… നെഗറ്റീവ് കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടി: എല്ലാം ദൈവം കാണുന്നണ്ടെന്ന് അഞ്ജിത നായര്‍

കൊറോണ ചുവടു പിടിച്ചതു മുതല്‍ ഇങ്ങോട്ട് കേരളത്തില്‍ വളര്‍ന്നു വന്ന ഒരു വിഭാഗമാണ് യൂട്യൂബര്‍മാര്‍. ഇന്ന് ഒരു ഒരുപിടി മണല്‍ വാരി എറിഞ്ഞാല്‍ അതു വന്നു വീഴുന്നവരെല്ലാം യൂട്യൂബര്‍മാരായിരിക്കുമെന്ന് നിസ്സംശയം പറയാവുന്ന അവസ്ഥയിലേയ്ക്ക് കാരങ്ങള്‍…

കൊറോണ ചുവടു പിടിച്ചതു മുതല്‍ ഇങ്ങോട്ട് കേരളത്തില്‍ വളര്‍ന്നു വന്ന ഒരു വിഭാഗമാണ് യൂട്യൂബര്‍മാര്‍. ഇന്ന് ഒരു ഒരുപിടി മണല്‍ വാരി എറിഞ്ഞാല്‍ അതു വന്നു വീഴുന്നവരെല്ലാം യൂട്യൂബര്‍മാരായിരിക്കുമെന്ന് നിസ്സംശയം പറയാവുന്ന അവസ്ഥയിലേയ്ക്ക് കാരങ്ങള്‍ എത്തിയിരിക്കുന്നു.

അത്തരത്തില്‍ അടുത്തിടെ യൂട്യൂബറായി എത്തുകയും വളരെ വേഗത്തില്‍ ആളുകളിലേയ്ക്ക് എത്തപ്പെടുകയും ചെയ്തവരില്‍ ഒരാളാണ് അഞ്ജിത നായര്‍. തന്റെ ശരീരത്തിന്റെ അനാട്ടമി മൊത്തത്തില്‍ വെളിവാക്കുന്ന തരത്തിലുളള അഞ്ജിതയുടെ വീഡിയോകളെല്ലാം പലപ്പോഴും ഫേസ്ബുക്കില്‍ പോലും ട്രെന്റിംഗ് ലിസ്റ്റിലാണ്.

യൂട്യൂബറാകുന്നതിന് മുന്‍പും അഞ്ജിത പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. പല ആല്‍ബം ഗാനങ്ങളിലും ഷോര്‍ട്ട്ഫിലിമുകളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെ തന്റെ യൂട്യൂബ് മാസവരുമാനം വെളിപ്പെടുത്തിക്കൊണ്ട് അഞ്ജിതഎത്തിയിരുന്നു. രണ്ട് മുതല്‍ രണ്ടര ലക്ഷം രൂപയാണ് തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് മാത്രം കിട്ടുന്ന മാസവരുമാനം എന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് മറുപടിയായുള്ള അഞ്ജിതയുടെ വെളിപ്പെടുത്തല്‍.

ഫേസ്ബുക്കില്‍ ഇതിനോടകം നാലു ലക്ഷം ഫോളോവേഴ്സ് അഞ്ജിതയ്ക്കുണ്ട്. ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വര്‍ക്കൗട്ട് വീഡിയോകള്‍ക്കാണ് കാഴ്ചക്കാരും ഒപ്പം കമന്റും കൂടുതല്‍. വീഡിയോകള്‍ പലപ്പോഴും മോശം കമന്റുകള്‍ കൊണ്ടാണ് നിറയുന്നത്. എങ്കിലും അത് താന്‍ ആസ്വദിക്കുന്നു എന്നാണ് അഞ്ജിത പറയുന്നത്. അതുകൊണ്ടു തന്നെ അഞ്ജിതയ്ക്കും അത്തരം വീഡിയോകള്‍ ചെയ്യാനാണ് താത്പര്യം.

ചില്ലറ കഷ്ടപ്പാടല്ല ഇത്തരം വീഡിയോകള്‍ക്ക് പിന്നില്‍ ഉള്ളത്. അതിനിടയ്ക്കാണ് മേശാം കമന്റുകള്‍ എത്തുന്നത്. തന്റെ വസ്ത്ര ധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി എന്ന തരത്തില്‍ അഞ്ജിത പലപ്പോഴും പ്രതികരിക്കാറുമുണ്ട്.

ഒരു ദൈവ വിശ്വാസിയാണ് ഞാന്‍. എല്ലാം ദൈവം കാണുന്നുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയതും ദൈവമാണെന്നും അഞ്ജിത പറയുന്നു. എനിക്ക് വൈറലാവാനോ നിങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റാനോ അല്ല ഈ വീഡിയോ ചെയ്യുന്നത്. എന്റെ വസ്ത്ര ധാരണത്തെ നിങ്ങള്‍ കുറ്റം പറയുന്നുണ്ടല്ലോ, ഞാനെന്ത് കാണിച്ചിട്ടാണ് നിങ്ങളങ്ങനെ പറയുന്നത്. എന്റെ മാറിടങ്ങളോ വയറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാന്‍ കാണിച്ചിട്ടുണ്ടോ. എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അക്കാര്യത്തില്‍ നല്ല സങ്കടമുണ്ട്.

നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നില്‍ക്കാന്‍ ഞാന്‍ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങള്‍ക്കറിയില്ല. ഞാനൊരു പെണ്‍കുട്ടിയാണ്, നിങ്ങളിങ്ങനെ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്.

എന്റെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ. തെറ്റ് ചെയ്തിട്ടാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതെങ്കില്‍ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ഒരുപാട് വിഷമമുണ്ടെന്നും അഞ്ജിത പറയുന്നു.