Categories: Film News

നടി അസിനുമായുള്ള പിണക്കത്തെ കുറിച്ച് തുറന്നു പറഞ്ഞു തൃഷ

ഒരു സമയത്തു തമിഴിൽ തിളങ്ങി നിന്ന നടിമാർ ആയിരുന്നു തൃഷയും, അസിനും, ഇരുവരും തമ്മിലുള്ള പിണക്കത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു, എന്നാൽ എന്താണ് ഇതിന്റെ യഥാർത്ത കാരണമെന്ന് ഇരുവരും അന്ന് പ്രതികരിച്ചതുമില്ല, എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് തൃഷ, അന്ന് അസിൻ തന്നെക്കാൾ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചു എന്നും , ഞങ്ങൾക്കിടയിൽ മത്സരം ഉണ്ടെന്നും ആയിരുന്നു അന്നത്തെ വാർത്തകളിൽ താൻ കണ്ടിരുന്നത്.

എന്നാൽ അത് വെറും ഒരു ഗോസ്സിപ്പ് ആയിരുന്നു, ഞാനും അസിനും തമ്മിൽ വഴക്ക് ആയിരുന്നു എന്നുള്ളത് വെറും കിംവദന്തിയാണ്, ഇത്തരം വാർത്തകൾ തനിക്ക് വിചിത്രമായിട്ടാണ് തോന്നിയിട്ടുള്ളത്, പക്ഷെ അന്നൊന്നും ഇതിനോട് പ്രതികരിച്ചു എത്താൻ പറ്റിയില്ല, ഞാനും നായിക ആണ് അവരും, ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല. ഞാൻ ആദ്യമായി അസിനെ കാണുന്നത് ഒരു ഫിലിം ഫെയർ അവാർഡ് വേദിയിൽ വെച്ചായിരുന്നു. വര്ഷം എന്ന ചിത്രത്തിന് ഉള്ള അവാർഡ് വാങ്ങാൻ ആയിരുന്നു താൻ അവിടെ എത്തിയത്

അന്ന് താൻ അവിടെ വെച്ച് അസിനെ കണ്ടിരുന്നു, തനിക്ക് ഈ ചിത്രത്തിനെ അവാർഡ് വാങ്ങിച്ചതിൽ ഒരുപാട് അഭിനന്ദിക്കുകയും ചെയ്യ്തു, അന്നാണ് താനും അസിനുമായി സംസാരിക്കുന്നതുപോലും. അല്ലാതെ ഞങ്ങൾ തമ്മിൽ മത്സരം വെച്ചുകൊണ്ടുള്ള വഴക്ക് ഉണ്ടായിട്ടില്ല, അന്ന് വെറുതെ ഒരു മാധ്യമങ്ങൾ ഗോസിപ്പ് ഇറക്കിയതാണ് തൃഷ പറയുന്നു,

 

Suji