ആ സമയത്ത് തൃഷ പങ്കുവെച്ച ചിത്രങ്ങളാണ് തെളിവായി അവർ കാണിച്ചത്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. നിരവധി  ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് എത്തിയത്. അത് കൊണ്ട് തന്നെ താരവും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും താരം തിളങ്ങുകയും ചെയ്‌തു.

അതേ സമയം തൃഷ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ കൂടി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. തന്റെ കരിയറിലെ മികച്ച സമയത്തിൽ ആണ് തൃഷ ഇപ്പോൾ. എന്നാൽ പലപ്പോഴും തൃഷയെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. പൊന്നിയിൻ സെൽവൻ വിജയമായതിന് പിന്നാലെയാണ് തൃഷയ്ക്ക് ലിയോയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. പൊന്നിയിൻ സെൽവനിൽ അഭിനയിച്ചതിന് ശേഷം തൃഷ കാശ്മീരിലേക്ക് യാത്ര പോയിരുന്നു. യാത്ര കഴിഞ്ഞു തിരിച്ച് വന്ന തൃഷ ലിയോയുടെ സെറ്റിലേക്ക് ജോയിൻ ചെയ്യുകയായിരുന്നു. എന്നാൽ ലിയോയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് തൃഷ തന്റെ കാശ്മീർ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

ഇതോടെ തൃഷ ലിയോയുടെ  സെറ്റിൽ നിന്നും ഇറങ്ങി പോയി എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. തൃഷയും വിജയും തമ്മിൽ ലിയോ സിനിമയുടെ സെറ്റിൽ വെച്ച് വഴക്ക് ഉണ്ടായെന്നും വഴക്കിന് ശേഷം തൃഷ സെറ്റിൽ നിന്നും ഇറങ്ങി പോയെന്നും ആണ് വാർത്തകൾ പ്രചരിച്ചത്. ഷൂട്ടിങ് സെറ്റിൽ നിന്ന് പോയ തൃഷ കാശ്മീർ ചുറ്റിക്കറങ്ങുകയാണ് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകൻ ലിയോയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഈ ഗോസിപ്പുകൾക്ക് അവസാനം ആയത് എന്നും തൃഷയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

Devika Rahul