മാതാപിതാക്കളെ കൊണ്ട് വരരുത് എന്നുപറഞ്ഞാൽ ആ പ്രോജക്റ്റ് നമുക്ക് വേണ്ടെന്ന് വെക്കാൻ സാധിക്കും, സാധിക

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഷോർട്ട് ഫിലിമുകളിലും സജീവമായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ  വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല. പലപ്പോഴും തന്നെ വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെയാണ് താരം മറുപടി കൊടുക്കാറുള്ളത്.

എന്നാൽ ഇപ്പോൾ സാധിക  പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ  നേടിയിരിക്കുന്നത്. നോ പറയാൻ ധൈര്യമുണ്ടെകിൽ ഇത്രത്തോളം സേഫ് ആയി വർക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു മേഖലയും ഇല്ല എന്നാണ് സാധിക പറയുന്നത്. നമുക്ക് നോ പറയാം. അത് നമ്മുടെ സ്വാതന്ത്ര്യമാണ്. നമ്മൾ നോ പറഞ്ഞാൽ നമ്മളെ ആരും നിര്ബന്ധിക്കില്ല. നോ പറയാതെ അവരുടെ ഇഷ്ടത്തിന് നിന്നിട്ട് പിന്നീട് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ കാണുമ്പോൾ പലരും  പല അഭിപ്രായങ്ങളും അച്ഛനോടും അമ്മയോടും പറയാറുണ്ട്. എന്നാൽ അച്ഛനും  അമ്മയും സിനിമ  മേഖലയിൽ ഉള്ളവർ ആണ്. അത് കൊണ്ട് അവരോട് ഒന്നും ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യമില്ല.

ഫോട്ടോഷൂട്ടിന്റെ ഒക്കെ സാധ്യതകൾ എന്താണെന്നും അത് എന്റെ പ്രൊഫഷന്റെ ഭാഗമാണെന്നും അവർക്ക് അറിയാം. ആരെങ്കിലും അവരോട് എന്തെങ്കിലും പറഞ്ഞാൽ തന്നെ അച്ഛനും അമ്മയും അവരെ പറഞ്ഞു മനസ്സിലാകും. സിനിമയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഇത് കുറച്ച് പാട് ആണ്. എന്നാൽ എന്റെ അച്ചനും അമ്മയും ഈ ഫീൽഡിൽ ഉള്ളവർ ആയത് കൊണ്ട് തന്നെ എനിക്ക് അതിന്റെ കാര്യമില്ല. അച്ഛനെയും അമ്മയെയും കൊണ്ട് ജോലിക് പോകാൻ കഴിയുമെന്നത് ആണ് ഈ ജോലിയുടെ ഏറ്റവും വലിയ ഗുണം. നൈറ്റ് ഷൂട്ട് ഉണ്ടെങ്കിലും നമുക്ക് അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് പോകാം. ആരെങ്കിലും അവരെ കൊണ്ട് വരണ്ട എന്ന് പറഞ്ഞാൽ ആ പ്രോജക്റ്റ് വേണ്ടെന്നു വെക്കാനുള്ള സ്വതന്ത്രവും നമുക്ക് ഉണ്ട്.

Devika Rahul