Film News

‘കണ്ടാൽ അച്ഛനെയും മകളെയും പോലെ, ബോളിവുഡിന് ഇതൊന്നും നി‍ർത്താറായില്ലേ’; അക്ഷയ് കുമാറിന് പരിഹാസം

അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാകർ. മാനുഷി ചില്ലാറും ടൈഗർ ഷ്‌റോഫുമാണ് അക്ഷയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ വാല്ല ഹബീബി എന്ന പാട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. അക്ഷയ് കുമാർ – മാനുഷി ചില്ലാർ, ടൈഗർ ഷ്‌റോഫ് – ആലയ എന്നിവർ ജോഡികളായാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

പാട്ട് പുറത്ത് വന്നതിന് പിന്നാലെ അക്ഷയ്‍യും മാനുഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാട്ട് ഹിറ്റ് ചാർട്ടിൽ എത്തിയെങ്കിലും ഇരുവരെയും കെമിസ്ട്രിയെ കുറിച്ച് നെ​ഗറ്റീവുകളും നിറയുന്നുണ്ട്. ഇത്രയും പ്രായമുള്ള അക്ഷയ് കുമാർ തന്നേക്കാൾ 30 വയസ് താഴെയുള്ള മാനുഷി ചില്ലാറുമായി റൊമാൻസ് രംഗങ്ങളിൽ എത്തുന്നതാണ് പലരും നെ​ഗറ്റീവായി ചൂണ്ടിക്കാണിക്കുന്നത്.

ഇരുവരെയും ഓൺസ്‌ക്രീനിൽ കണ്ടാൽ നായികാ നായകന്മാരെ പോലെ തോന്നുന്നില്ലെന്നും അച്ഛനും മകളും പോലെയാണ് തോന്നുന്നതെന്നുമാണ് വരുന്ന ചില പ്രതികരണങ്ങൾ. ബോളിവുഡ് ഇത്തരം പരിപാടികൾ നിർത്താറായില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.

Ajay Soni