സോഷ്യല്‍ മീഡിയയില്‍ പലതരം വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. പലപ്പോഴും സത്യമാണോ കള്ളമാണോ എന്ന് വിശ്വസിക്കാന്‍ തന്നെ പലപ്പോഴും പ്രയാസമാകും. സത്യമെന്ന് വിശ്വസിച്ച് അതിനോട് പ്രതികരിച്ച് പലരും പണിയും വാങ്ങിക്കാറുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ മുന്നിലാണ് സെലിബ്രിറ്റികളുടെ മരണം. നടന് ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കുളപ്പുള്ളി ലീല എന്നിവരൊക്കെ പലവട്ടം സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിട്ടുണ്ട്. അത്തരം വാര്‍ത്തയില്‍ അവസാനത്തെ ഇരയായിരിക്കുകയാണ് നടന് ടിഎസ് രാജു.
ഇന്ന് രാവിലെ മുതല്‍ ടിഎസ് രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളായിരുന്നു. നടന് അജു വര്‍ഗീസും വ്യാജ വാര്‍ത്ത വിശ്വസിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. അബദ്ധം മനസ്സിലാക്കി മാപ്പ് പറഞ്ഞ് അജു വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പും പറഞ്ഞിരുന്നു.
അതേസമയം, തന്റെ പേരില്‍ ഇങ്ങനെ വാര്‍ത്ത വന്നതില്‍ തനിക്ക് വിഷമമില്ലെന്ന് രാജു തന്നെ പറഞ്ഞു. എല്ലാവരും തന്നെ ഓര്ത്തതില് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മാത്രമല്ല, തന്റെ പുതിയ സിനിമയിലെ താന്‍ മരിച്ചു കിടക്കുന്നതായുള്ള ദൃശ്യം തെറ്റിദ്ധരിക്കപ്പെട്ടതാകാം വ്യാജവാര്‍ത്തയ്ക്ക് പിന്നിലെന്ന് താരം തന്നെ പറയുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…