പുതിയ സിനിമയിലെ മരിച്ചു കിടക്കുന്ന സീനാകും വ്യാജമരണവാര്‍ത്തയ്ക്ക് കാരണം- ടിഎസ് രാജു

സോഷ്യല്‍ മീഡിയയില്‍ പലതരം വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. പലപ്പോഴും സത്യമാണോ കള്ളമാണോ എന്ന് വിശ്വസിക്കാന്‍ തന്നെ പലപ്പോഴും പ്രയാസമാകും. സത്യമെന്ന് വിശ്വസിച്ച് അതിനോട് പ്രതികരിച്ച് പലരും പണിയും വാങ്ങിക്കാറുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ മുന്നിലാണ് സെലിബ്രിറ്റികളുടെ…

സോഷ്യല്‍ മീഡിയയില്‍ പലതരം വ്യാജ പ്രചാരണങ്ങള്‍ നടക്കാറുണ്ട്. പലപ്പോഴും സത്യമാണോ കള്ളമാണോ എന്ന് വിശ്വസിക്കാന്‍ തന്നെ പലപ്പോഴും പ്രയാസമാകും. സത്യമെന്ന് വിശ്വസിച്ച് അതിനോട് പ്രതികരിച്ച് പലരും പണിയും വാങ്ങിക്കാറുണ്ട്. വ്യാജ പ്രചാരണങ്ങളില്‍ മുന്നിലാണ് സെലിബ്രിറ്റികളുടെ മരണം. നടന്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കുളപ്പുള്ളി ലീല എന്നിവരൊക്കെ പലവട്ടം സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിട്ടുണ്ട്. അത്തരം വാര്‍ത്തയില്‍ അവസാനത്തെ ഇരയായിരിക്കുകയാണ് നടന്‍ ടിഎസ് രാജു.

ഇന്ന് രാവിലെ മുതല്‍ ടിഎസ് രാജുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളായിരുന്നു. നടന്‍ അജു വര്‍ഗീസും വ്യാജ വാര്‍ത്ത വിശ്വസിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. അബദ്ധം മനസ്സിലാക്കി മാപ്പ് പറഞ്ഞ് അജു വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പും പറഞ്ഞിരുന്നു.

അതേസമയം, തന്റെ പേരില്‍ ഇങ്ങനെ വാര്‍ത്ത വന്നതില്‍ തനിക്ക് വിഷമമില്ലെന്ന് രാജു തന്നെ പറഞ്ഞു. എല്ലാവരും തന്നെ ഓര്‍ത്തതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മാത്രമല്ല, തന്റെ പുതിയ സിനിമയിലെ താന്‍ മരിച്ചു കിടക്കുന്നതായുള്ള ദൃശ്യം തെറ്റിദ്ധരിക്കപ്പെട്ടതാകാം വ്യാജവാര്‍ത്തയ്ക്ക് പിന്നിലെന്ന് താരം തന്നെ പറയുന്നു.