Film News

പിള്ളേരുടെ പൊളിക്കൽ കണ്ട് പേടിച്ചാണോ റിലീസ് നീട്ടുന്നേ..! ടർബോ അപ്ഡേറ്റ് വരാത്തതിൽ ആരാധകർക്ക് നിരാശ

മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ റിലീസ് വിവരങ്ങൾ പുറത്ത് വരാത്തിൽ നിരാശ പ്രകടപ്പിച്ച് ആരാധകർ. പായ്ക്കപ്പ് ഒക്കെ കഴിഞ്ഞിട്ടും കാര്യമായ അപ്‌ഡേറ്റുകളൊന്നും ചിത്രത്തെ കുറിച്ച് പുറത്ത് വന്നിട്ടില്ല. ടീസർ എങ്കിലും റിലീസ് ചെയ്യണമെന്നാണ് ​മെ​ഗാ സ്റ്റാർ ആരാധകരുടെ ആവശ്യം. ചിത്രം ചെറിയ പെരുന്നാളിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ടതിനാൽ റിലീസ് വൈകി.

ആടുജീവിതം ഇപ്പോൾ തീയറ്റുകളിൽ ഓടുന്നുണ്ട്. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് തുടങ്ങി വലിയ പ്രതീക്ഷകളുള്ള സിനിമകൾ വരുന്ന ദിവസങ്ങളിൽ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഏപ്രിലിൽ എന്തായാലും ടർബോ റിലീസ് ചെയ്യില്ലെന്ന് ഉറപ്പാണ്. 400ൽ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ മാത്രം ടർബോ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ് അവസാനത്തോടെ ടർബോ എത്തുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് ടർബോ.

Ajay Soni