Film News

വിജയ ഭേരി മുഴക്കാൻ ടർബോ ജോസ് ! ചിത്രത്തിന്റ വമ്പൻ അപ്‌ഡേറ്റ് വരുന്നു

മമ്മൂട്ടിയുടെ ഭ്രമയുഗം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, ഈ ഒരു വേളയിൽ നടന്റെ മറ്റൊരു ചിത്രമായ ടർബോ യുടെ വമ്പൻ അപ്‌ഡേറ്റ് ഇന്ന് വരുന്നു എന്നതാണ് പുതിയ വാർത്ത, വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് രാത്രി 9  മണിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ്  നടൻ മമ്മൂട്ടി അറിയിച്ചിരിക്കുന്നത്, വിജയ ഭേരി മുഴുക്കുന്ന  ടര്ബോയിലെ ജോസ് എന്ന കഥപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്

മമ്മൂട്ടിയുടെ നിർമ്മാണ കമ്പിനി ആയ മമ്മൂട്ടി കമ്പിനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ആക്ഷൻ ചിത്രമാണ് ടർബോ, മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇത്, ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും , തെലുങ്ക് നടൻ സുനിലും മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു,

 

മിഥുൻ മാനുവൽ തോമസിന്റെ കഥ യിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ആക്ഷൻ കോമഡി ചിത്രം ആണ്, ഇതിന്റെ ബഡ്ജറ്റ് തന്നെ  70 കോടിയാകുമെന്നും അണിയറപ്രവര്തകര് പറയുന്നു, വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്

 

Suji