നടി അന്ന ബെന്നിന് യുഎഇ ഗോൾഡൻ വീസ

യുവ നടി അന്ന ബെന്നിന് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും അന്ന ബെൻ യു.എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അന്നബെൻ.


പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെൻ. നിലവിൽ പത്ത് വർഷത്തേക്ക് നൽകുന്നതാണ് ഗോൾഡൻ വിസ. ഗോൾഡൻ വിസ പദ്ധതി യുഎഇ സർക്കാർ 2018ലാണ് ആരംഭിച്ചത്.ഗോൾഡൻ വിസ ലഭിച്ചവർക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്നതാണ്

നേരത്തെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കും യുവതാരങ്ങൾക്കുമെല്ലാം യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയാണ് അന്നബെന്നും സ്വന്തമാക്കിയത്. അർജുൻ അശോകൻ നായകനായ ഒടുവിൽ പുറത്തിറങ്ങിയ ത്രിശങ്കുവാണ് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രയാത്തോടെ സിനിമ പ്രദർശനം തുടരുകയാണ്

 

Aiswarya Aishu