മികച്ച പ്രതികരണങ്ങളുമായി മഞ്ഞുമ്മല്‍ ബോയ്സ് തീയറ്ററില്‍ നിറഞ്ഞോടുമ്പോള്‍ പ്രശംസിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ‘ ചിത്രം കണ്ടു, ‘ജസ്റ്റ് വൗ’ ഒരിക്കലും മിസ് ചെയ്യരുത്’ എന്നാണ് ഉദയനിധി ട്വിറ്ററില്‍ കുറിച്ചത്. തമിഴ്നാട് ജില്ലയിലെ കൊടൈക്കനാലില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ വമ്പൻ ഹിറ്റിലേക്കാണ് കുതിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വിഷ്വൽ ക്വാളിറ്റികൊണ്ടും സൗണ്ട് ട്രാക്കുകൊണ്ടും കഥാപശ്ചാത്തലം, ദൃശ്യാവിഷ്ക്കാരം എന്നിവകൊണ്ടും മികവ് പുലർത്തിയ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു എക്സ്പീരിയൻസാണ് സമ്മാനിച്ചിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.
ചിദംബരത്തിന്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ മെഗാഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. മലയാള സിനിമക്ക് പുതിയ മാനങ്ങൾ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വിജയഗാഥ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി ‘മഞ്ഞുമ്മൽ ബോയ്സ്’ന്റെ പേരും എഴുതി ചേർക്കും.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…