വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന്റെ കിടിലന്‍ നൃത്തം; അമ്പരന്ന് സോഷ്യല്‍ മീഡിയ

സ്പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസ് വീണ്ടും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. സ്പൈസ് ജെറ്റ് ജീവനക്കാരിയായ ഉമ മീനാക്ഷി വിമാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

1998ല്‍ പുറത്തിറങ്ങിയ ദുല്‍ഹി രാജ എന്ന ചിത്രത്തിലെ ലഡ്കി ദീവാനി ലഗേ എന്ന ഗാനവുമായാണ് ഉമ ഇത്തവണ എത്തിയിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് യൂണിഫോമില്‍ വിമാനത്തിനുള്ളിലാണ് ഉമയുടെ ഗംഭീര നൃത്തം. ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.

ഗോവിന്ദയും രവീണ ടണ്ടനും അഭിനയിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉദിത് നാരായണ്‍ ആണ്. നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്. അടിപൊളി, ഗംഭീരം എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ വിമാനത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന വീഡിയോ ഉമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മുതിര്‍ന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് കൂടിയായ ഉമയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉണ്ട്.

നേരത്തെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരു സംഘം എയര്‍ഹോസ്റ്റസുമാര്‍ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബംഗാളി നടി മോനാമി ഗോഷിനൊപ്പം എയര്‍ ഹോസ്റ്റസുമാര്‍ നൃത്തം ചെയ്തു. ചുവപ്പും കറുപ്പും യൂണിഫോം ധരിച്ച് ഇവര്‍ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ബെലാശുരു എന്ന ബംഗാളി സിനിമയിലെ ‘ടപ്പാ ടിനി’ എന്ന ഗാനമാണ് അവര്‍ ആലപിച്ചത്.

Gargi

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago