Film News

എന്റെ സമീപനം മതത്തേക്കാൾ ആത്മീയതക്ക്, മതമായിരിക്കും നിങ്ങളുടെ ജീവിതവീക്ഷണം; ഉണ്ണി മുകന്ദൻ

പ്രേഷകരുടെ ഇഷ്ട്ടനടനാണ് ഉണ്ണി മുകുന്ദൻ, തന്റെ ഓരോ സിനിമയുടെ പേരിലും വിമർശനങ്ങൾ ഒരുപാട് താരത്തിന് ഉണ്ടാകാറുണ്ട്, ദൈവവുമൊക്കെയായി താൻ എത്ര സിനിമകൾ ചെയ്യുമെന്നറിയില്ലന്നും അതുകൊണ്ടു തനിക്ക് മാളികപ്പുറം ഒരു സ്‌പെഷ്യൽ ആണെന്ന് പറഞ്ഞത് ഒരുപാട് താരത്തിന് ഒരുപാട് സൈബർ ആക്രമണത്തിന് കാരണമാകുകയും ചെയ്യ്തു, ഇപ്പോൾ നടൻ തന്റെ വിശ്വാസങ്ങളെയും, കാഴ്ചപ്പടുകളെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്

നിങ്ങൾ ധീരമായ നിലപാടുകൾ സ്വീകരിക്കുകയും, പ്രധാന മന്ത്രിയെ നല്ല ആരാധനയോടെ കാണുകയും ചെയ്യുന്നു എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു മറുപടി നൽകുന്നത്, തന്നെ സംബന്ധിടത്തോളം രാഷ്ട്രമാണ് വലുത്, പ്രധാന മന്ത്രി ഏതെങ്കിലും പാർട്ടിയുടെ നേതാവാണോ, അദ്ദേഹം ഈ രാജ്യത്തിന്റെ പ്രധാന മന്ത്രി അല്ലെ, രാജ്യത്തിന് വേണ്ടി നിലക്കൊളുന്ന ആരെയും താൻ ബഹുമാനിക്കും

ഞാൻ 13 വര്ഷമായി ഫിലിം ഇൻഡസ്ട്രയിൽ നിലകൊളുന്നുണ്ട് അതുംഒരു പിന്ബലവുമില്ലാതെ, അതുകൊണ്ടുതന്നെ നല്ല ധൈര്യമുണ്ട്, എനിക്കാദ്യം രാഷ്ട്രം പിന്നെ മതവും കുടുംബവും, എനിക്ക് കുട്ടിക്കാലത്തു മുതൽ മതത്തേക്കാൾ കൂടുതൽ സമീപനം ആത്മീയതക്ക് ആയിരുന്നു, അന്ന് എന്റെ കൂടെ 25 ഓളം മുസ്‌ലിം കുട്ടികൾ ഉണ്ടായിരുന്നു ഞങ്ങൾ ഒരുമിച്ചാണ് ജിമ്മിൽ പോകുന്നത്, അവിടെ ഞങ്ങൾ ആരോഗ്യത്തിനായി ഹനുമാൻ സ്വാമിയേ പ്രാര്ഥിക്കാറുണ്ട്, ഇത് നിങ്ങൾക്ക് ബാലിശമായി തോന്നാം, നിങ്ങൾക്ക് മതമെന്നത് ജീവിതത്തിന്റെ വീക്ഷണം ആയിരിക്കും ,മതം ഒരു സമൂഹം നിലനിൽക്കാനും, അച്ചടക്കം സൃഷ്ടിക്കാനുമാണ് സഹയിക്കുന്നത് ഉണ്ണി മുകുന്ദൻ പറയുന്നു

 

Suji