Film News

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷി’ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യ്ത ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ഈ പോസ്റ്ററിൽ ഉണ്ണി മുകുന്ദനൊപ്പം നായികയായ മഹിമ നമ്പ്യാരെയും കാണാ൦, ഏപ്രിൽ 11  നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തുന്നത്, ചിത്രത്തിൽ ജോമോളും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ശങ്കരശർമ്മയാണ്

ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് വാണി മോഹനും, മനു മഞ്ജിതും, ബി കെ ഹരിനാരായണനും ആണ്. ഛായാഗ്രഹകൻ ചന്ദു ശെൽവരാജ്, ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും, ഡ്രീംസ് ഇൻ ബിയോണ്ടും ബാനറിൽ ഉണ്ണി മുകുന്ദനും, ശങ്കർ രഞ്ജിത്തുമാണ്.

ഉണ്ണി മുകുന്ദന്റെ മറ്റൊരു ചിത്രവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്, ഗന്ധർവ ജൂനിയർ, ഒരു ഫാന്റസി കോമഡിയായ ഈ ചിത്രം ഏകദേശം 40 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്, ചിത്രത്തിൽ ഗന്ധർവനായി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്, വിഷ്‌ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥകൃത്ത് സുജിൻ സുജാതൻ, പ്രവീൺ പ്രഭാറാം എന്നിവരാണ്

 

Suji