ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് മാളികപ്പുറം. ചിത്രത്തിനെ പ്രശംസിച്ച് പലമേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. നടന് മമ്മൂട്ടിയ്ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
കുഞ്ഞ് വാവയുടെ വീഡിയോയാണ് ഉണ്ണി മുകുന്ദന് പങ്കുവച്ചിരിക്കുന്നത്. കയ്യിലെ ഫോണില്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കിയിരിക്കുന്ന കുഞ്ഞിനോട് ‘ഇതാരാ’ എന്ന് അമ്മ ചോദിക്കുന്നു. നിഷ്കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് ‘അയ്യപ്പന്’ എന്നായിരുന്നു കുഞ്ഞിന്റെ മറുപടി. വീണ്ടും എവിടെ എന്ന് ചോദിക്കുമ്പോള്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ ചൂണ്ടികാണിക്കുകയാണ് കുഞ്ഞ്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം പന്തളത്ത് എത്തി ഉണ്ണി മുകുന്ദന് തിരുവാഭരണം ദര്‍ശിച്ചിരുന്നു. മാളികപ്പുറം തനിക്കൊരു നിയോഗം ആയിരുന്നുവെന്ന് പറഞ്ഞ നടന്, സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് നന്ദിയും താരം പറഞ്ഞിരുന്നു. അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന എട്ടുവയസ്സുകാരിയായ കല്ല്യാണിയുടെ കഥയാണ് ചിത്രം പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…