‘ഇതാരെയാ നോക്കണേ…’അയ്യപ്പന്‍’!!! കൊച്ചുകുട്ടിയുടെ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് മാളികപ്പുറം. ചിത്രത്തിനെ പ്രശംസിച്ച് പലമേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ്…

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററില്‍ തകര്‍ക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് മാളികപ്പുറം. ചിത്രത്തിനെ പ്രശംസിച്ച് പലമേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

കുഞ്ഞ് വാവയുടെ വീഡിയോയാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. കയ്യിലെ ഫോണില്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ നോക്കിയിരിക്കുന്ന കുഞ്ഞിനോട് ‘ഇതാരാ’ എന്ന് അമ്മ ചോദിക്കുന്നു. നിഷ്‌കളങ്കമായി പുഞ്ചിരിച്ച് കൊണ്ട് ‘അയ്യപ്പന്‍’ എന്നായിരുന്നു കുഞ്ഞിന്റെ മറുപടി. വീണ്ടും എവിടെ എന്ന് ചോദിക്കുമ്പോള്‍ ഉണ്ണി മുകുന്ദന്റെ ഫോട്ടോ ചൂണ്ടികാണിക്കുകയാണ് കുഞ്ഞ്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം പന്തളത്ത് എത്തി ഉണ്ണി മുകുന്ദന്‍ തിരുവാഭരണം ദര്‍ശിച്ചിരുന്നു. മാളികപ്പുറം തനിക്കൊരു നിയോഗം ആയിരുന്നുവെന്ന് പറഞ്ഞ നടന്‍, സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് നന്ദിയും താരം പറഞ്ഞിരുന്നു. അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്ന എട്ടുവയസ്സുകാരിയായ കല്ല്യാണിയുടെ കഥയാണ് ചിത്രം പറയുന്നത്.