ഉണ്ണി മുകുന്ദനെ സൂപ്പര്‍ഹീറോയാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ‘ജയ് ഗണേഷ്’ മികച്ച പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ആക്ഷനിലും നായകന് ഉണ്ണി മുകുന്ദന് ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും ആരാധകര്‍ പറയുന്നു. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
യുസി കോളേജില്‍ നടന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഉണ്ണി ആരാധകന്റെ ആഗ്രഹം യാഥാര്‍ഥ്യമാക്കിയത്. ‘ടീ ഷര്‍ട്ട് തരുമോ’ എന്ന ആരാധകന്റെ ചോദ്യം കേട്ടതിന് പിന്നാലെ സ്റ്റേജില്‍ വച്ച് തന്നെ താരം ടീ ഷര്‍ട്ട് ഊരി നല്കി.
നിറഞ്ഞ കൈയ്യടിയാണ് ഉണ്ണി മുകുന്ദന്റെ പ്രവൃത്തിയ്ക്ക് ലഭിയ്ക്കുന്നത്. ആരാധകന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ താരം ഇട്ടിരുന്ന ടീ ഷര്‍ട്ട് ഊരി നല്‍കുകയായിരുന്നു. മാത്രമല്ല സ്റ്റേജില്‍ താരം പുഷ് അപ് എടുത്ത് കാണിയ്ക്കുകയും ചെയ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…