‘ടീ ഷര്‍ട്ട് തരുമോ’ എന്ന ആരാധകന്‍, ഉടന്‍ ആഗ്രഹം സഫലമാക്കി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ സൂപ്പര്‍ഹീറോയാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ‘ജയ് ഗണേഷ്’ മികച്ച പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ആക്ഷനിലും നായകന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍…

ഉണ്ണി മുകുന്ദനെ സൂപ്പര്‍ഹീറോയാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ‘ജയ് ഗണേഷ്’ മികച്ച പ്രതികരണമാണ് നേടുന്നത്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത് എന്നാണ് പ്രതികരണങ്ങള്‍ നിറയുന്നത്. ആക്ഷനിലും നായകന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും ആരാധകര്‍ പറയുന്നു. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകന്റെ ആഗ്രഹം സാധിച്ച് കൊടുത്ത താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യുസി കോളേജില്‍ നടന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഉണ്ണി ആരാധകന്റെ ആഗ്രഹം യാഥാര്‍ഥ്യമാക്കിയത്. ‘ടീ ഷര്‍ട്ട് തരുമോ’ എന്ന ആരാധകന്റെ ചോദ്യം കേട്ടതിന് പിന്നാലെ സ്റ്റേജില്‍ വച്ച് തന്നെ താരം ടീ ഷര്‍ട്ട് ഊരി നല്‍കി.

നിറഞ്ഞ കൈയ്യടിയാണ് ഉണ്ണി മുകുന്ദന്റെ പ്രവൃത്തിയ്ക്ക് ലഭിയ്ക്കുന്നത്. ആരാധകന്റെ ചോദ്യം കേട്ടപ്പോള്‍ തന്നെ താരം ഇട്ടിരുന്ന ടീ ഷര്‍ട്ട് ഊരി നല്‍കുകയായിരുന്നു. മാത്രമല്ല സ്റ്റേജില്‍ താരം പുഷ് അപ് എടുത്ത് കാണിയ്ക്കുകയും ചെയ്തു.