മലയാളത്തിന്റെ പ്രിയതാരമാണ് നടന് ഉണ്ണി മുകുന്ദന്. നടനായും നിര്‍മ്മാതാവായും ആരാധകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. തന്റെ രാഷ്ട്രീയ നിലപാടും താരം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ണി മുകുന്ദന് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി എത്തിയിരിക്കുയാണ് താരത്തിന്റെ മാനേജര്‍ വിപിന്‍.
പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് മാനേജര്‍ പറയുന്നു. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന് തീരുമാനിച്ചിരിക്കുന്നതെന്ന് വിപിന്‍ പറയുന്നു. തത്കാലം താരത്തിന് മറ്റൊന്നിലും ശ്രദ്ധയില്ലെന്നും വിപിന്‍ വ്യക്തമാക്കി.
ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല. നടനായി അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ തന്നെ നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിപിന്‍ വ്യക്തമാക്കി,
സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമായ പത്തനംതിട്ടയിലേക്കാണ് ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു വാര്‍ത്തകള്‍. കെഎസ് ചിത്രയെയും മത്സരിക്കാന്‍ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…