ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ണി മുകുന്ദന്‍!!! പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് താരം

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. നടനായും നിര്‍മ്മാതാവായും ആരാധകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. തന്റെ രാഷ്ട്രീയ നിലപാടും താരം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ണി മുകുന്ദന്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് പ്രചാരണമുണ്ടായിരുന്നു.…

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. നടനായും നിര്‍മ്മാതാവായും ആരാധകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. തന്റെ രാഷ്ട്രീയ നിലപാടും താരം വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ണി മുകുന്ദന്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെന്ന് പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി എത്തിയിരിക്കുയാണ് താരത്തിന്റെ മാനേജര്‍ വിപിന്‍.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് മാനേജര്‍ പറയുന്നു. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിപിന്‍ പറയുന്നു. തത്കാലം താരത്തിന് മറ്റൊന്നിലും ശ്രദ്ധയില്ലെന്നും വിപിന്‍ വ്യക്തമാക്കി.

ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല. നടനായി അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയില്‍ തന്നെ നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിപിന്‍ വ്യക്തമാക്കി,

സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമായ പത്തനംതിട്ടയിലേക്കാണ് ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു വാര്‍ത്തകള്‍. കെഎസ് ചിത്രയെയും മത്സരിക്കാന്‍ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.