കളി ഉണ്ണി മുകുന്ദനോട് വേണ്ട..!! ചൊറിയാന്‍ വന്നവനെ കേറി മാന്തിയ കമന്റ്..!!

മലയാളത്തിലെ യുവതാര നിരയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ് താരമിപ്പോള്‍. സിനിമാ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും സജീവ സാന്നിധ്യമാണ് ഉണ്ണി മകുന്ദന്‍. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ഇപ്പോഴിതാ താരത്തിന്റെ ഫേസ്ബുക്കിലെ ഒരു അപ്‌ഡേഷനും അതിനെ ചുറ്റിപറ്റി വന്ന കമന്റും അതിന് നടന്‍ നല്‍കിയ മറുപടി കമന്റുമാണ് ചര്‍ച്ചയാകുന്നത്.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്ന സിനിമയായിരുന്നു മേപ്പടിയാന്‍. ഉണ്ണി തന്നെ നായകനായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് കവര്‍ഫോട്ടോ തന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് വെച്ച് താരം അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതിനടിയില്‍ വന്ന ഒരു അശ്ലീല കമന്റിന് നടന്‍ കൊടുത്ത മറുപടിയും ചര്‍ച്ചയാവുകയാണ്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെയായി ജാംഷീ എന്നയാള്‍ ‘ഉംഫി’ എന്ന് കമന്റ് ചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍ രംഗത്ത് വരികയായിരുന്നു. നിങ്ങള്‍ ജനിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന് തോന്നിയതും ഇങ്ങനെ തന്നെയായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി കുറിച്ചത്. അതേസമയം ഉണ്ണി മുകുന്ദന്റെ മറുപടിക്ക് കൈയ്യടികളുമായി ആരാധകര്‍ എത്തുകയാണ്.

കമന്റിട്ടവന്റെ വായടപ്പിക്കുന്ന മറുപടി എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മറുപടി കുറച്ച് കടന്നു പോയി എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ അച്ഛനെയോ അമ്മയെയോ മോശം പറയുന്നത് അത്ര വലിയ കാര്യമല്ല എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

Aswathy